ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും കൊല്‍ക്കത്ത നൈറ്ററൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. ദല്‍ഹിയുടെ തട്ടകമായ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പര്‍ ക്ലാഷിന് മുന്നോടിയായി ദല്‍ഹിയുടെ ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദരീനാഥ്.
സൂപ്പര്‍ സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിനെ ശരിയായ സമയത്ത് ഉപയോഗിക്കാന്‍ അക്‌സറിന് സാധിച്ചില്ലെന്നാണ് ബദരീനാഥ് പറഞ്ഞത്. കുല്‍ദീപ് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും പക്ഷെ ക്യാപ്റ്റന്‍സയില്‍ പിഴവ് വന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുല്‍ദീപ് യാദവ്
‘കുല്‍ദീപ് യാദവ് നന്നായി പന്തെറിഞ്ഞിട്ടില്ല എന്നത് ഉറപ്പാണ്. പക്ഷേ അക്‌സര്‍ അദ്ദേഹത്തെ വളരെയധികം മോശമായി കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു ബൗളറെ ഉപയോഗിക്കുമ്പോള്‍ അത് വളരെ പ്രധാനമാണ്. കുല്‍ദീപിനെ 20ാം ഓവര്‍ ഒരിക്കല്‍ അക്‌സര്‍ എറിഞ്ഞു, എന്നാല്‍ അദ്ദേഹം നന്നായി പന്തെറിഞ്ഞില്ല.
നിങ്ങളുടെ ബൗളറെ ഡീപ്പ് എന്റില്‍ ഇടാന്‍ കഴിയില്ല. അതിനാല്‍ ക്യാപ്റ്റന്‍ അദ്ദേഹത്തെ ശരിയായി ഉപയോഗിച്ചിട്ടില്ല, കുല്‍ദീപും മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല. ഒരു പ്രധാന ബൗളര്‍ ഫോമിലല്ലാത്തപ്പോള്‍, ക്യാപ്റ്റന്‍ അദ്ദേഹത്തെ ശരിയായ സമയത്ത് ഉപയോഗിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാല്‍ ഇത് രണ്ട് രീതികളിലും പ്രവര്‍ത്തിക്കുന്നു, കൂടാതെ അക്‌സറും മികച്ച പ്രകടനം കാഴ്ചവച്ചിട്ടില്ല,’ ബദരീനാഥ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
നിലവില്‍ സീസണില്‍ 10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റുകള്‍ മാത്രമാണ് കുല്‍ദീപിന് നേടാന്‍ സാധിച്ചത്. 44.43 ആവറേജും 10.37 എക്കോണമിയുമാണ് ചൈനാമാന്‍ സ്പിന്നറിനുള്ളത്. കരിയറില്‍ 108 മത്സരത്തില്‍ നിന്ന് 109 വിക്കറ്റുകള്‍ താരം നേടി.
അതേസമയം പ്ലേഓഫ് സാധ്യതകള്‍ നിലനില്‍ത്താന്‍ ദല്‍ഹിക്കും കൊല്‍ക്കത്തയ്ക്കും മത്സരത്തില്‍ വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഒരു വമ്പന്‍ മത്സരം തന്നെയാകും ഇന്ന് നടക്കുക.