| Tuesday, 7th April 2026, 7:17 am

അദ്ദേഹം ജീവിതത്തില്‍ ഡെത്ത് ഓവര്‍ എറിഞ്ഞിട്ടില്ല; ഗെയ്ക്വാദിനെ രൂക്ഷമായി വിമര്‍ശിച്ച് ബദരീനാഥ്

ശ്രീരാഗ് പാറക്കല്‍

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിയില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ പിഴവുകളെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരീനാഥ്. ജീവിതത്തിലൊരിക്കലും ഡെത്ത് ഓവര്‍ എറിയാത്ത ജെയ്മി ഓവര്‍ട്ടണിന് ഋതുരാജ് 19ാം ഓവര്‍ നല്‍കിയത് തെറ്റാണെന്ന് ബദരീനാഥ് ചൂണ്ടിക്കാട്ടി. മാത്രമല്ല ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാടിദാറിനെതിരെ നൂര്‍ അഹമ്മദിനെക്കൊണ്ട് പന്തെറിയിപ്പിച്ചതിനെക്കുറിച്ചും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

‘ക്യാപ്റ്റന്‍ 19ാമത്തെ ഓവര്‍ ഓവര്‍ട്ടണിന് നല്‍കി. ഓവര്‍ട്ടണ്‍ ജീവിതത്തില്‍ ഒരിക്കലും ഡെത്ത് ആയി പന്തെറിഞ്ഞിട്ടില്ല. അദ്ദേഹം ഒരിക്കലും വിക്കറ്റിന് ചുറ്റും പന്തെറിഞ്ഞിട്ടില്ല, പക്ഷേ ഗെയ്ക്വാദ് അദ്ദേഹത്തിന് ഓവര്‍ നല്‍കി. അവസാന നാല് ഓവറുകളില്‍ 92 റണ്‍സ് നല്‍കുന്നത് വളരെ കൂടുതലാണ്.

ദുബെ ബാറ്റ് ചെയ്യുന്ന കാലം വരെ ആര്‍.സി.ബി സുയാഷ് ശര്‍മയെ കളത്തിലേക്ക് കൊണ്ടുവന്നിരുന്നില്ല. ദുബെ പുറത്തായ ഉടന്‍ സുയാഷ് ഇറങ്ങി. അതേസമയം, രജത് പടിദാര്‍ ഏറ്റവും മികച്ച സ്പിന്‍ കളിക്കാരില്‍ ഒരാളാണെന്ന് അറിയാവുന്ന ഋതുരാജ് ഗെയ്ക്വാദ്, നൂര്‍ അഹമ്മദിന് പെട്ടെന്ന് പന്ത് നല്‍കി. നൂറിനെ പടീദാര്‍ രണ്ട് സിക്‌സറുകള്‍ പറത്തി. വലിയ മാറ്റമുണ്ടാക്കുന്ന ചെറിയ പിഴവുകളാണിവ,’ സുബ്രഹ്‌മണ്യം ബദരീനാഥ് പറഞ്ഞു.ചെന്നൈ സൂപ്പര്‍ കിങ്‌സ്

മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ ഓവര്‍ട്ടണ്‍ 42 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്. നാല് ഓവറില്‍ 49 റണ്‍സ് വഴങ്ങിയ നൂര്‍ കളിച്ച മൂന്ന് മത്സരങ്ങളിലും വിക്കറ്റ് വീഴ്ത്തിയിട്ടില്ല. മോശം ഫോമില്‍ തുടരുന്ന മാറ്റ് ഹെന്റിയും ഇതുവരെ മികവ് പുലര്‍ത്തിയിട്ടില്ല.

നിലവില്‍ ഐ.പി.എല്ലില്‍ മോശം പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവെക്കുന്നത്. ആദ്യത്തെ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ചെന്നൈ പോയിന്റ് ടേബിളില്‍ അവസാനമാണുള്ളത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍ മാര്‍ തിളങ്ങാത്തതും ക്യാപ്റ്റന്‍സിയിലെ പരാജയവും ചെന്നൈയെ വേട്ടയാടുന്നുണ്ട്. ബൗളിങ് നിരയെ കൃത്യമായി ഉപയോഗിക്കാന്‍ സാധിക്കാത്തതോടെ പലരും ചെന്നൈയെ വിമര്‍ശിച്ച് രംഗത്ത് വരികയാണ്.

Content Highlight: S Badrinath Criticize Chennai Captain Ruturaj Gaikwad

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more