| Tuesday, 20th January 2026, 4:03 pm

ജഡേജ എന്തിനാണ് ടീമില്‍? രൂക്ഷ വിമര്‍ശനവുമായി എസ്. ബദരീനാഥ്

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ പരമ്പര തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ്. ബദരീനാഥ്. പരമ്പരയില്‍ മികവ് പുലര്‍ത്താന്‍ താരത്തിന് സാധിച്ചിരുന്നില്ല. ബൗളിങ്ങില്‍ ഒരു വിക്കറ്റ് പോലും താരത്തിന് നേടാന്‍ സാധിച്ചിരുന്നില്ല. മാത്രമല്ല ബാറ്റിങ്ങിലും താരം മോശം ഫോമിലായിരുന്നു.

ഇത്തരം പ്രകടനങ്ങള്‍ കാണുമ്പോള്‍ ജഡേജ എന്തിനാണ് ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് ബദരീനാഥ് ചോദിച്ചു. ഏകദിന ക്രിക്കറ്റില്‍ അകസര്‍ പട്ടേലിന് പകരം എന്തിനാണ് ജഡേജയെ കളിപ്പിച്ചതെന്നും അദ്ദേഹം ചോദിച്ചു. അവസാന ഏഴ് ഏകദിനങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ മാത്രമേ ജഡേജ നേടിയിട്ടുള്ളൂ എന്നും ബദരീനാഥ് ചൂണ്ടിക്കാട്ടി.രവീന്ദ്ര ജഡേജ

‘ഇത്തരം പ്രകടനങ്ങള്‍ കാണുമ്പോള്‍, ജഡേജ എന്തിനാണ് ഏകദിന ടീമില്‍ കളിക്കുന്നതെന്ന് നിങ്ങള്‍ ചിന്തിക്കും. ഏകദിന ക്രിക്കറ്റില്‍ അകസര്‍ പട്ടേലിന് പകരം എന്തിനാണ് അദ്ദേഹം കൡത്? അക്‌സര്‍ പട്ടേല്‍ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു, മാത്രമല്ല ടി-20യില്‍ വൈസ് ക്യാപ്റ്റനായി നിയമിക്കപ്പെട്ടു.

ഓസ്‌ട്രേലിയന്‍ ഏകദിന പരമ്പരയില്‍ അകസര്‍ പട്ടേല്‍ ഉണ്ടായിരുന്നു. അതിനുശേഷം ജഡേജ അദ്ദേഹത്തിന് പകരം ടീമിലെത്തി. 2020ല്‍ ഓസ്‌ട്രേലിയയിലാണ് ജഡേജ അവസാനമായി സെഞ്ച്വറി നേടിയത്. അതിന് ശേഷം ജഡേജ വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടില്ല. അവസാന ഏഴ് ഏകദിനങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. ഈ പരമ്പരയില്‍, 23 ഓവറില്‍ 141 റണ്‍സ് വഴങ്ങിയ അദ്ദേഹം മൂന്ന് മത്സരങ്ങളില്‍ നിന്ന് 43 റണ്‍സ് മാത്രമാണ് നേടിയത്,’ എസ്. ബദരീനാഥ് പറഞ്ഞു.

അതേസമയം ചരിത്രത്തിലാദ്യമായാണ് ന്യൂസിലാന്‍ഡ് ഒരു ഏകദിന പരമ്പര ഇന്ത്യന്‍ മണ്ണില്‍ സ്വന്തമാക്കുന്നത്. സീരീസ് ഡിസൈഡറില്‍ 41 റണ്‍സിനാണ് സന്ദര്‍ശകരുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജലക്ഷ്യം ഉയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

Content Highlight: S Badarinath Criticize Ravindra Jadeja

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more