ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് 160 റണ്‍സ് വിജയലക്ഷ്യം. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 159 റണ്‍സ് നേടിയത്.
നമന്‍ ധിറിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ മാന്യമായ ടോട്ടല്‍ സ്വന്തമാക്കിയത്. 37 പന്തുകളില്‍ നിന്നും 57 റണ്‍സാണ് നമന്‍ അടിച്ചെടുത്തത്. നാല് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. റിയാന്‍ റിക്കല്‍ട്ടണും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു.
24 പന്തില്‍ 37 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്. താരത്തിന്റെ ഇന്നിങ്സില്‍ ഫോറുകള്‍ ഉണ്ടായിരുന്നില്ല. അഞ്ച് കൂറ്റന്‍ സിക്സുകളാണ് റിക്കല്‍ട്ടണ്‍ നേടിയത്. ഇതോടെ ഐ.പി.എല്ലില്‍ ഒരു ഇന്നിങ്സില്‍ ഫോറുകള്‍ നേടാതെ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന മൂന്നാമത്തെ ഓപ്പണറായും റിക്കല്‍ട്ടണ്‍ മാറി. നാല് സിക്‌സുകള്‍ വീതം നേടിയ ഡെയ്ന്‍ സ്മിത്ത്, ക്വിന്റണ്‍ ഡി കോക്ക്, ക്രിസ് ഗെയ്ല്‍ എന്നിവരെ ഒരുമിച്ച് മറികടന്നാണ് താരം മൂന്നാമനായത്.
ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് മലയാളി താരം സഞ്ജു സാംസണ്‍ ആണ്. ഏഴ് സിക്‌സുകളാണ് സഞ്ജു ഫോറുകളില്ലാതെ ഒരു ഇന്നിങ്‌സില്‍ നേടിയിട്ടുള്ളത്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെയായിരുന്നു സഞ്ജു ഏഴ് സിക്‌സുകള്‍ പറത്തിയത്. 61 റണ്‍സായിരുന്നു സഞ്ജു ഈ മത്സരത്തില്‍ അടിച്ചെടുത്തത്.
ഈ പട്ടികയിലെ രണ്ടാമന്‍ ഇംഗ്ലണ്ട് താരം ജോസ് ബട്‌ലറാണ്. 2022ല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ആറ് സിക്‌സുകള്‍ നേടി 70 റണ്‍സായിരുന്നു ബട്‌ലര്‍ നേടിയിരുന്നത്.
അതേസമയം മത്സരത്തിൽ ചെന്നൈ ബൗളിങ്ങില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം പുറത്തെടുത്തത് അന്‍ഷുല്‍ കാംബോജ് ആണ്. നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റുകളും ജെയ്മി ഓവര്‍ട്ടണ്‍, രാമകൃഷ്ണ ഘോഷ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
Content Highlight: Ryan Rickelton Set a huge record as a opener in ipl 2026