| Sunday, 4th January 2026, 3:58 pm

'നല്ല ഫസ്റ്റ് ക്ലാസ് റെക്കോഡ്' തൂക്കിയിട്ടും ഗെയ്ക്വാദിന് നോ എന്‍ട്രി; വിജയ് ഹസാരെയില്‍ ഇവന്റെ വെടിച്ചില്ല് പടയോട്ടം!

ശ്രീരാഗ് പാറക്കല്‍

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കി ഋതുരാജ് ഗെയ്ക്വാദ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗതയില്‍ (മത്സരം) 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന താരമാകാനാണ് മഹാരാഷ്ട്ര ക്യാപ്റ്റന് സാധിച്ചത്. നിലവില്‍ വിജയ് ഹസാരെയില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ താരം കര്‍ണാടകയുടെ മനീഷ് പാണ്ഡെയാണ്. 103 മരങ്ങളില്‍ നിന്ന് 44.77 ആവറേജില്‍ 3403 റണ്‍സും 250 ഫോറും 108 സിക്‌സുമാണ് മനീഷ് നേടിയത്.

എന്നാല്‍ ഗെയ്ക്വാദ് വെറും 57 മത്സരങ്ങളില്‍ നിന്ന് 63.60 എന്ന ആവറേജില്‍ 3180 റണ്‍സും 307 ഫോറും 105 സിക്‌സുമാണ് ഗെയ്ക്വാദ് അടിച്ചെടുത്തത്. നിലവില്‍ ഈ രണ്ട് താരങ്ങള്‍ മാത്രമാണ് വിജയ് ഹസാരെ ട്രോഫിയില്‍ 100 സിക്‌സുകള്‍ പൂര്‍ത്തിയാക്കിയ താരങ്ങള്‍.വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന ഋതുരാജ് ഗെയ്ക്വാദ്. Photo: Xanthove/x.com

വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും വേഗതയില്‍ 100 സിക്‌സര്‍ നേടുന്നവര്‍, മത്സരം, റണ്‍സ്, സിക്‌സ് എന്ന ക്രമത്തില്‍

ഋതുരാജ് ഗെയ്ക്വാദ് (മഹാരാഷ്ട്ര) – 57 – 3180 – 105

മനീഷ് പാണ്ഡെ (കര്‍ണാടക) – 103 – 3403 – 108

വിഷ്ണു വിനോദ് (കേരളം) – 56 – 1975 – 92

യൂസഫ് പത്താന്‍ (ബറോഡ) – 58 – 1965 – 91

ഇഷാന്‍ കിഷന്‍ (ജാര്‍ഖണ്ഡ്) – 50 – 1928 – 85

അതേസമയം വിജയ് ഹസാരെ ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. മുംബൈക്കെതിരെ നടന്ന മത്സരത്തില്‍ താരം 52 പന്തില്‍ 66 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഏഴ് ഫോറാണ് മഹാരാഷ്ട്ര ക്യാപ്റ്റന്റെ ഇന്നിങ്സില്‍ ഉണ്ടായിരുന്നത്. ജാര്‍ഖണ്ഡിനെതിരെ തൊട്ട് മുമ്പ് നടന്ന മത്സരത്തില്‍ ഗെയ്ക്വാദ് സെഞ്ച്വറിയടിച്ചിരുന്നു. 113 പന്തില്‍ നിന്ന് 12 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 124 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മിന്നും ആവറേജും വെടിക്കെട്ട് ബാറ്റിങ്ങും നടത്തി ഗെയ്ക്വാദ് മുന്നേറുമ്പോഴും ഇന്ത്യയുടെ ഏകദിന ഫോര്‍മാറ്റിലേക്കുള്ള ഗെയ്ക്വാദിന്റെ റീ എന്‍ട്രി തുലാസിലാണ്. കഴിഞ്ഞ ദിവസം ന്യൂസിലാന്‍ഡിനെതിരായ ഏകദിന സ്‌ക്വാഡില്‍ നിന്ന് ഗെയ്ക്വാദിനെ ഒഴുവാക്കിയത് നിലവില്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.

Content Highlight: Ruturaj Gaikwad In Great Record Achievement In Vijay Hazare Trophy

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more