സിനിമാലോകത്തെ സകല റെക്കോഡുകളും തകര്‍ത്തെറിയുമെന്ന് ഉറപ്പുള്ള ചിത്രമാണ് അവഞ്ചേഴ്സ് ഡൂംസ്ഡേ. മാര്‍വലിന്റെ ഏറ്റവും ഹൈപ്പേറിയ ചിത്രം ഓരോ അപ്ഡേറ്റിന് ശേഷവും ഹൈപ്പിന്റെ കൊടുമുടിയിലാണ്. റിലീസിന് ഒരു മാസം ബാക്കിനില്‍ക്കെ കേരളത്തിലടക്കം ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ചിത്രത്തെ വരവേല്‍ക്കാന്‍ ആരാധകര്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു.
രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഒരുപാട് സര്‍പ്രൈസുകള്‍ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിവെച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. എന്‍ഡ് ഗെയിമിന് ശേഷം റൂസോ ബ്രദേഴ്സ് അണിയിച്ചൊരുക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. എന്‍ഡ് ഗെയിം പോലെ എല്ലാ സൂപ്പര്‍ഹീറോകളുടെയും മാസ് സീനുകള്‍ ഡൂംസ്ഡേയിലുണ്ടാകില്ലെന്നാണ് പുതിയ അപ്ഡേറ്റ്.
അവഞ്ചേഴ്സ് ഡൂംസ്ഡേ Photo: Screen grab/ Marvel Entertainment
ചിത്രത്തിന്റെ അവസാന 40 മിനിറ്റ് സര്‍വൈവല്‍ ഹൊറര്‍ ഴോണറിലാകുമെന്ന് സംവിധായകന് കഴിഞ്ഞദിവസം അറിയിച്ചു. സീക്രട്ട് വാര്സിലേക്കുള്ള വേള്‍ഡ് ബില്‍ഡിങ്ങാകും ഈ ചിത്രമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍. പി.ജി 13 (പാരന്റല്‍ ഗൈഡന്‍സ് 13) റേറ്റിങ്ങാണ് ഡൂംസ്ഡേയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ റേറ്റിങ് ലഭിക്കുന്ന ആദ്യത്തെ മാര്‍വല്‍ ചിത്രം കൂടിയാണ് അവഞ്ചേഴ്സ് ഡൂംസ്ഡേ. രക്തച്ചൊരിച്ചിലുകളുള്ള രംഗങ്ങള്‍ കാരണമാണ് ഈ റേറ്റിങ് നല്‍കിയിരിക്കുന്നത്.
ഇതുവരെ പുറത്തുവിട്ട ടീസറിലും ട്രെയ്ലറിലുമെല്ലാം ഡൂംസ്ഡേയുടെ 15 ശതമാനം സീനുകള്‍ മാത്രമേയുള്ളൂവെന്നും ചില സിനിമാപേജുകള്‍ ചൂണ്ടിക്കാണിക്കുന്നു. വന്ന ട്രെയ്ലറുകള് പലതും ഇന്‍ഡോര്‍ സീക്വന്‍സുകളാണെന്നും ക്യാപ്റ്റന്‍, തോര്‍ എന്നിവരെ മാത്രം ഫോക്കസ് ചെയ്തുകൊണ്ടാണെന്നും ഇക്കൂട്ടര്‍ കണ്ടുപിടിച്ചിട്ടുണ്ട്.
അവഞ്ചേഴ്സ് ഡൂംസ്ഡേ Photo: Marvel
പ്രധാനപ്പെട്ട രംഗങ്ങള്‍ പലതും ഹൈഡ് ചെയ്തുകൊണ്ടാണ് ട്രെയ്ലര് പുറത്തുവരികയെന്നും ഡൂമിന്റെ കൈ കൊണ്ട് കുറച്ചുപേരെങ്കിലും മരിക്കാന്‍ സാധ്യതയുണ്ടെന്നും സിനിമാപേജുകള്‍ കണക്കുകൂട്ടുന്നു. നാളെ പുറത്തുവരുന്ന ഫൈനല്‍ ട്രെയ്ലറിലും ഒരുപാട് കാര്യങ്ങള്‍ റിവീല്‍ ചെയ്യാന്‍ സാധ്യതയില്ലെന്നും എന്‍ഡ് ഗെയിം പോലെ ലൈഫ്ടൈം എക്സ്പീരിയന്‍സ് ലഭിക്കുമെന്നും ആരാധകര്‍ കരുതുന്നു.
ബുക്കിങ് ആരംഭിച്ച സ്ക്രീനുകളിലെല്ലാം വന്‍ ഡിമാന്‍ഡാണ് ഡൂംസ്ഡേയ്ക്ക്. പ്രീ സെയിലിലൂടെ വേള്‍ഡ്വൈഡായി 150 മില്യണിലേറെ ചിത്രം നേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ഒരു കോടിയാണ് ചിത്രം ഇതുവരെ നേടിയത്. അര്‍ധരാത്രി 12 മണിക്കാണ് കേരളത്തില്‍ ഡൂംസ്ഡേയുടെ ആദ്യ ഷോ. കേരളത്തില്‍ നിന്ന് മാത്രം 50 കോടി നേടാനുള്ള സാധ്യതയും ചിത്രത്തിനുണ്ട്.
Content Highlight: Russo Brothers saying final 40 minutes of Avengers Doomsday is Survival Horror