| Thursday, 24th July 2025, 12:41 pm

49 പേരുമായി പറന്ന റഷ്യൻ വിമാനം തകർന്നുവീണു; എല്ലാവരും മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: അഞ്ച് കുട്ടികളടക്കം 49 പേരുമായി പറന്ന റഷ്യൻ വിമാനം തകർന്നുവീണു. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

പൈലറ്റിന്റെ പിഴവ് മൂലമാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിമാനം കാണാതായി മൂന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം തകർന്നുവീണെന്ന് സ്ഥിരീകരിച്ചത്.

സൈബീരിയ ആസ്ഥാനമായുള്ള അംഗാര എയർലൈനിന്റെ ആൻ-24 എന്ന യാത്രാ വിമാനമാണ് കാണാതായത്. വിമാനവുമായുള്ള ബന്ധം എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടപ്പെട്ടുവെന്നും തിരച്ചിൽ പുരോഗമിക്കുകയാണെന്നും റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.

പ്രാഥമിക കണക്കുകൾ പ്രകാരം അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉൾപ്പെടെ 43 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന്  വാസിലി ഓർലോവ് പറഞ്ഞു.

ചൈനയുമായി അതിർത്തി പങ്കിടുന്ന അമുർ മേഖലയിലെ ടിൻഡ എന്ന പട്ടണത്തിലേക്ക് പ്രവേശിക്കാനൊരുങ്ങവേ വിമാനത്തിന്റെ സിഗ്നലുകൾ എയർ ട്രാഫിക് കൺട്രോളർമാർക്ക് നഷ്ടപ്പെടുകയായിരുന്നു. വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നതെന്ന് റീജിയണൽ ഗവർണർ വാസിലി ഓർലോവ് പറഞ്ഞു.

Content Highlight: Russian plane with 50 on board, including 5 children, goes missing: Report

We use cookies to give you the best possible experience. Learn more