| Wednesday, 9th September 2026, 8:52 pm

മോള്‍ഡോവ അതിര്‍ത്തിയില്‍ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു

അഞ്ജു ചന്ദ്രന്‍

കീവ്: മോള്‍ഡോവ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റിന് നേരെയുണ്ടായ റഷ്യന്‍ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്‌ലാളിമര്‍ സെലന്‍സ്‌കി.

തെക്കന്‍ ഒഡേസ മേഖലയിലെ സ്റ്റാരോകൊസാച്ചെ അന്താരാഷ്ട്ര അതിര്‍ത്തി ചെക്ക്പോസ്റ്റിലാണ് ബുധനാഴ്ച പുലര്‍ച്ചെ ആക്രമണമുണ്ടായത്. രണ്ട് പേര്‍ കൊല്ലപ്പെട്ടെന്നും മൂന്നു പേര്‍ക്ക് പരിക്കേറ്റതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോണ്‍ ആക്രമണത്തില്‍ അതിര്‍ത്തി ചെക്ക്പോസ്റ്റിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സമീപത്തെ വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

വലിയ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ആക്രമണത്തിന് പിന്നാലെ യാത്രക്കാരുടെയും വാഹനങ്ങളുടെയും അതിര്‍ത്തി കടന്നുള്ള ഗതാഗതം താത്ക്കാലികമായി നിര്‍ത്തിവെച്ചെതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉക്രൈന്‍ തലസ്ഥാനമായ കീവിലും റഷ്യന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നും കെട്ടിടങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശനഷ്ടമുണ്ടായതായെന്നും അധികൃതര്‍ അറിയിച്ചു.

റഷ്യന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഉക്രൈന്‍ റഷ്യയിലെ എണ്ണ, തുറമുഖ അടിസ്ഥാനസൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെ ഇരുരാജ്യങ്ങളും പരസ്പരം ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. മോള്‍ഡോവയുടെ അതിര്‍ത്തിക്ക് സമീപം നടന്ന പുതിയ ആക്രമണം മേഖലയില്‍ സുരക്ഷാ ക്രമീകരണങ്ങല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

Content Highlights: Russian drone attack on Moldova border; two killed.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more