| Monday, 26th January 2026, 10:52 am

അമേരിക്കൻ ഉപരോധത്തിന് വഴങ്ങി ഇന്ത്യ, റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പകുതിയായി കുറച്ചു

മുഹമ്മദ് നബീല്‍

ന്യൂദൽഹി: അമേരിക്കൻ ഉപരോധത്തിന് വഴങ്ങി ഇന്ത്യ റഷ്യൻ ക്രൂഡ്ഓയിൽ ഇറക്കുമതി ഗണ്യമായി കുറച്ചതായി റിപ്പോർട്ടുകൾ.

കഴിഞ്ഞ വർഷം പകുതിയിൽ പ്രതിദിനം രണ്ടു ലക്ഷം ബാരൽ ഓയിൽ ഇറക്കുമതിചെയ്തിരുന്നത് ഡിസംബറിൽ 1.21 ലക്ഷം ബാരലായി കുറച്ചിരുന്നു ഇപ്പോഴിത് 1.1 ലക്ഷമാക്കി കുറച്ചിരിക്കുകയാണ്.

റഷ്യയിൽനിന്നുമുള്ള ഇറക്കുമതിക്കുപകരം അറേബ്യൻ എണ്ണയെ ആശ്രയിച്ചിരിക്കുകയാണ് ഇന്ത്യ. സൗദി അറേബ്യയിൽ നിന്നുമുള്ള ഇറക്കുമതി 1.10 ലക്ഷം ബാരലിൽ നിന്നും 9.24 ലക്ഷമാക്കി ഉയർത്തിയും ഇറാനിൽ നിന്നുമുള്ള ഇറക്കുമതി ഗണ്യമായി വർധിപ്പിച്ചുമാണ് റഷ്യൻ എണ്ണയിലുള്ള ആശ്രയത്തെ ഇന്ത്യ മറികടക്കുന്നത്.

നിലവിൽ ഇന്ത്യയിൽ നായരാ എനർജിയും, ഇന്ത്യൻ ഓയിലും മാത്രമാണ് റഷ്യൻ എണ്ണയെ ആശ്രയിക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പെട്രോൾ പമ്പ് ശൃംഖലയായ റിലയൻസ് ആയിരുന്നു റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ എന്നാൽ റിലയൻസും റഷ്യൻ എണ്ണയെ കൈവിട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

റഷ്യ – ഉക്രൈൻ യുദ്ധത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഓയിൽ ബഹിഷ്കരിച്ചിരുന്നു, ആ പ്രതിസന്ധിയെ മറികടക്കുന്നതിന് വേണ്ടി റഷ്യ എണ്ണവില ഗണ്യമായി കുറച്ചതായിരുന്നു ഇന്ത്യ റഷ്യൻ എണ്ണയിലേക്കുമാറാൻ കാരണമായത്.

ഇന്ത്യൻ ഇറക്കുമതിയുടെ ഒരു ശതമാനം മാത്രമുണ്ടായിരുന്ന റഷ്യൻ എണ്ണ 40 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു.

ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്തതിനാൽ 50 ശതമാനം അധിക തീരുവ ട്രംപ് ഇന്ത്യക്കുമുകളിൽ ചുമത്തിയിരുന്നു. പിന്നീടത് 100 ശതമാനമായി ഉയർത്തി.

അമേരിക്കൻ തീരുവ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ പ്രീണന നയം.
Content Highlight: Russian crude hit due to US President Donald Trump’s sanction

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more