| Sunday, 25th November 2018, 2:32 pm

ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയിട്ടുണ്ടോ? അന്വേഷണത്തിന് ഒരുങ്ങി റഷ്യന്‍ ബഹിരാകാശ ഏജന്‍സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയെന്നത് അമേരിക്കന്‍ നാടകമാണോ? 1969ല്‍ നീല്‍ ആംസ്‌ട്രോങും ബസ് ആല്‍ഡ്രിനും ചന്ദ്രനില്‍ കാലുകുത്തിയ അന്ന് മുതല്‍ ഈ ചര്‍ച്ച ലോകത്ത് നടക്കുന്നുണ്ട്. അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ചൂടാറാത്ത അമേരിക്കയുടെ ഓപ്പറേഷന്‍ മൂണ്‍ സിദ്ധാന്തിന്റെ ചുരുളഴിക്കാന്‍ ഒരുങ്ങുകയാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി.

ദിമിത്രി റൊഗോസിന്‍

റഷ്യയുടെ ചാന്ദ്ര ദൗത്യത്തില്‍ അമേരിക്കന്‍ യാത്രികര്‍ ചന്ദ്രനിലിറങ്ങിയോ എന്നകാര്യവും പരിശോധിക്കുമെന്ന് റോസ്‌കോസ്‌മോസ് തലവന്‍ ദിമിത്രി റൊഗോസിന്‍ പറഞ്ഞു. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ ചാന്ദ്ര ദൗത്യത്തിനെതിരായ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് വലിയ തോതില്‍ പ്രചാരം ലഭിച്ച രാജ്യമാണ് റഷ്യ.

ALSO READ: കന്യാസ്ത്രീ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സ്‌കൂളിനെതിരെ സി.ബി.എസ്.ഇയും വിദ്യാഭ്യാസ വകുപ്പും

ചന്ദ്രനില്‍ ആദ്യമായെത്തിയത് സോവിയറ്റ് യൂണിയനാണ്. 1959 സെപ്തംബര്‍ 13നാണ് ലൂണ വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയത്. എന്നാല്‍ പിന്നീടുള്ള നാല് പരീക്ഷണങ്ങള്‍ പരാജയപ്പെട്ടതിനാല്‍ 1970ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുളള ദൗത്യത്തില്‍ നിന്ന് സോവിയറ്റ് യൂണിയന്‍ പിന്മാറി.

Latest Stories

We use cookies to give you the best possible experience. Learn more