| Friday, 3rd April 2026, 12:44 pm

പശ്ചിമേഷ്യയിൽ സമാധാനത്തിന് റഷ്യയും സൗദിയും; ചർച്ച നടത്തി പുടിനും മുഹമ്മദ് ബിൻ സൽമാനും

മുഹമ്മദ് നബീല്‍

മോസ്കോ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിന് ചർച്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും.

മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾ ശക്തമാക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ആവശ്യപ്പെട്ടതായി അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുദ്ധം എത്രയും വേഗം അവസാനിപ്പിക്കേണ്ടതിൻ്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.

സംഘർഷത്തിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരം കാണുന്നതിന് രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾ ശക്തമാക്കണമെന്നും റഷ്യൻ പ്രസിഡൻ്റിൻ്റെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ഊർജ ഉൽപാദനത്തെയും ഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചതിനെക്കുറിച്ചും പുടിനും മുഹമ്മദ് ബിൻ സൽമാനും ചർച്ച ചെയ്തു.

ആഗോള എണ്ണ വിപണി സ്ഥിരപ്പെടുത്തുന്നതിന് എണ്ണ ഉത്പാദന രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് (OPEC+) മാതൃകയിൽ റഷ്യയും സൗദി അറേബ്യയും ചേർന്നുപ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ഇരു നേതാക്കളും സംഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

എണ്ണ ഉത്പാദനവും വിലയും നിയന്ത്രിക്കുന്നതിനായി സഹകരിച്ച് പ്രവർത്തിക്കുന്ന 12 പ്രധാന അംഗങ്ങളും മറ്റ് 10 അസംസ്‌കൃത എണ്ണ ഉൽപ്പാദകരും ചേർന്നതാണ് ഒപെക് പ്ലസ്

അതേസമയം ഇറാനുമായും ഗൾഫ് രാജ്യങ്ങളുമായും അടുത്ത ബന്ധം നിലനിർത്തിക്കൊണ്ട് പശ്ചിമേഷ്യയിലെ പങ്കാളിത്തം ശക്തിപ്പെടുത്താനാണ് റഷ്യ ശ്രമിക്കുന്നതെന്നും ചിലർ നിരീക്ഷിക്കുനുണ്ട്.

ഇറാനെതിരെ വീണ്ടും ആക്രമണങ്ങൾ നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ഇന്നലെ (വ്യാഴം) എണ്ണവില വീണ്ടും വർധിച്ചിരുന്നു.

content Highlight: Russia and Saudi Arabia for peace in the Middle East; Putin and Mohammed bin Salman hold talks

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more