| Friday, 13th September 2013, 2:55 pm

നോക്കിയ ലൂമിയ 1520 സെപ്റ്റംബര്‍ 26 ന് എത്തിയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]നോക്കിയ ലൂമിയ 1520 ഈ മാസം അവസാനം വിപണിയിലെത്തിയേക്കും. 26 ാം തിയ്യതി ഫോണ്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം. എന്നാല്‍ ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

6 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസറഉം 2 ജിബി റാമും ഉണ്ട്. 32 ജിബി വരെയായി മെമ്മറി ഉയര്‍ത്താം. ഇതിനൊപ്പം തന്നെ നാനോ സിമ്മും മൈക്രോ എസ് ഡി കാര്‍ഡും ഉപയോഗിക്കാം.

ഫോണിന്റെ പിന്‍വശത്തെ ക്യാമറ 20 മെഗാപിക്‌സല്‍ ആണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

We use cookies to give you the best possible experience. Learn more