| Tuesday, 9th June 2026, 4:25 pm

ഇടി... നല്ല കിന്റല്‍ ഇടി, മകളുടെ പടത്തില്‍ ലാലേട്ടന്‍ വരുന്നത് വെറുതേയല്ല, പക്കാ മാര്‍ഷ്യല്‍ ആര്‍ട്‌സ് പടം ലോഡിങ്

അമര്‍നാഥ് എം.

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് തുടക്കം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആദ്യമായി ക്യാമറക്ക് മുന്നിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയാണ് തുടക്കത്തിനുള്ളത്. ഇന്‍ഡസ്ട്രി ഹിറ്റായ 2018ന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഓരോ പോസ്റ്ററും പ്രതീക്ഷ ഉയര്‍ത്തുന്ന തരത്തിലായിരുന്നു. വിസ്മയയെയാണ് പ്രധാനമായും ഫോക്കസ് ചെയ്യുന്നതെങ്കിലും പോസ്റ്ററിലെ മോഹന്‍ലാലിന്റെ സാന്നിധ്യം പലരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാല്‍ ചെറിയ വേഷം ചെയ്യുമെന്ന് ആദ്യമേ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എക്‌സ്റ്റന്‍ഡ് കാമിയോ ആയാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുക. അര മണിക്കൂറോളമുള്ള വേഷമാകും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വക നല്ല കിന്റല്‍ ഇടി പ്രതീക്ഷിക്കാമെന്നാണ് സിനിമാപേജുകള്‍ പറയുന്നത്.

മകളെ സംരക്ഷിക്കാന്‍ അദൃശ്യനായ കാവല്‍ക്കാരനായി എത്തുന്ന കഥാപാത്രമാകും മോഹന്‍ലാലിന്റേതെന്ന് പോസ്റ്റര്‍ ഡീകോഡ് ചെയ്ത് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. വിസ്മയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവാകും മോഹന്‍ലാലെന്നും കമന്റുകളുണ്ട്. ഫാന്‍ ബോയ് ആയ ജൂഡ് ആന്തണി മോഹന്‍ലാലിനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് പലരും ഉറ്റുനോക്കുന്നത്.

എമ്പുരാനിലൂടെ സിനിമയില്‍ എന്‍ട്രി അറിയിച്ച ആശിഷ് ജോ ആന്റണിയും തുടക്കത്തിന്റെ ഭാഗമാണ്. ആന്റണി പെരുമ്പാവൂരിന്റെ മകനാണ് ആശിഷ്. ചിത്രത്തില്‍ വില്ലന്‍ വേഷമാകും ആശിഷിന്റേതെന്ന് റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് പുറമെ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ജാഫര്‍ ഇടുക്കി, ജിബിന്‍ ഗോപിനാഥ്, തുടങ്ങി പലരും തുടക്കത്തില്‍ അണിനിരക്കുന്നു.

തൊടുപുഴയിലും പരിസരപ്രേേദശങ്ങളിലുമായാണ് ചിത്രം പൂര്‍ത്തിയായത്. സിനിമയിലെത്തുന്നതിന് മുമ്പ് മാര്‍ഷ്യല്‍ ആര്‍ട്‌സ് പഠിച്ച വിസ്മയ ആദ്യചിത്രത്തില്‍ തന്നെ ഞെട്ടിക്കുമെന്നാണ് കരുതുന്നത്. ഓണം റിലീസിനാണ് ചിത്രം ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഖലീഫ, ഐ ആം ഗെയിം തുടങ്ങി വമ്പന്‍ ചിത്രങ്ങളുള്ളതിനാല്‍ ഓഗസ്റ്റ് ഏഴിലേക്ക് റിലീസ് മാറ്റിയിരിക്കുകയാണ്.

Content Highlight: Rumors that there is some action scenes of Mohanlal in Thudakkam movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more