| Tuesday, 16th June 2026, 8:08 pm

എന്‍.ടി.ആറിന് വേണ്ടി എഴുതിയ കഥ, കമല്‍- രജിനി പ്രൊജക്ടിന് ശേഷം നെല്‍സന്റെ പ്രൊജക്ട്, 50ാം സിനിമ ഗ്രാന്‍ഡാക്കാന്‍ ദി വണ്‍

അമര്‍നാഥ് എം.

തന്റെ ഫന്‍ബേസും സ്റ്റാര്‍ഡവും എവിടെയും പോയിട്ടില്ലെന്ന് ഹേറ്റേഴ്‌സിന് തെളിയിച്ചുകൊടുക്കാന്‍ സൂര്യക്ക് വേണ്ടി വന്നത് വെറുമൊരു റീജിയണല്‍ ചിത്രമായിരുന്നു. ആര്‍.ജെ ബാലാജി അണിയിച്ചൊരുക്കിയ കറുപ്പ് സൂര്യയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുകയും താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയും ചെയ്തു.

ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം 340 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്. ഈ വര്‍ഷം തമിഴിലെ ഇയര്‍ടോപ്പറും തമിഴ്‌നാട്ടില്‍ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയും കറുപ്പ് തന്നെയാണ്. കറുപ്പിന് ശേഷം താരത്തിന്റേതായി പുറത്തിറങ്ങാനുള്ള സിനിമകളും പ്രതീക്ഷ നല്‍കുന്നുണ്ട്. വെങ്കി അട്‌ലൂരിയുമൊത്തുള്ള വിശ്വനാഥ് ആന്‍ഡ് സണ്‍സും ജിത്തു മാധവന്‍ ഒരുക്കുന്ന സൂര്യ 47 ഉം ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.

ഇപ്പോഴിതാ സൂര്യയുടെ 50ാം ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്. പല സംവിധായകരുടെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും തമിഴ് യൂട്യൂബ് ചാനലായ വലൈപ്പേച്ച് കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂര്യ 50നെക്കുറിച്ച് സംസാരിച്ചിരുന്നു. നെല്‍സണൊപ്പമായിരിക്കും 50ാമത്തെ ചിത്രമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി നെല്‍സണ്‍ ഒരു പ്രൊജക്ട് ചെയ്‌തേക്കുമെന്ന് ഇടയ്ക്ക് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ സിതാര എന്റര്‍ടൈന്മെന്റ്‌സ് ഈ പ്രൊജക്ട് നിര്‍മിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ നെല്‍സണും എന്‍.ടി.ആറും പിന്നീട് മറ്റ് പ്രൊജക്ടുകള്‍ കാരണം തിരക്കായതിനാല്‍ ഈ പ്രൊജക്ട് നടക്കാതെ പോയി.

ഈ കഥയാകും നെല്‍സണ്‍ സൂര്യയെ വെച്ച് ചെയ്യുക എന്നാണ് വലൈപ്പേച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍.ടി.ആറിന് പകരം സൂര്യ ഈ പ്രൊജക്ടിലേക്ക് എത്തുകയാണെങ്കില്‍ ഗ്രാന്‍ഡ് സിനിമയാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ ജയിലര്‍ 2ന്റെ പാച്ച് വര്‍ക്ക് ഷൂട്ടിലാണ് നെല്‍സണ്‍. ഇതിന് ശേഷം രജിനികാന്ത്- കമല്‍ ഹാസന്‍ എന്നിവര്‍ ഒന്നിക്കുന്ന പ്രൊജക്ടിലേക്ക് നെല്‍സണ്‍ കടക്കും.

സൂര്യയാകട്ടെ, ജിത്തു മാധവനൊപ്പമുള്ള ചിത്രത്തിന് ശേഷം പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിട്ടില്ല. ജയ് ഭീമിന് ശേഷം ടി.ജെ ജ്ഞാനവേലുമായി കൈകോര്‍ക്കുന്ന ചിത്രമാകും സൂര്യ 48 എന്നും പാ. രഞ്ജിത്തിനൊപ്പമാകും സൂര്യ 49 എന്നും റൂമറുകളുണ്ട്. വിജയ് കളമൊഴിയുകയും അജിത് റേസിലേക്ക് ശ്രദ്ധ നല്‍കുകയും ചെയ്തതോടെ സൂര്യക്ക് വലിയ ചാന്‍സാണ് മുന്നിലുള്ളത്.

Content Highlight: Rumors that Suirya’s 50th film will be directed by Nelson

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more