മോളിവുഡില്‍ വ്യത്യസ്തമായ കഥപറച്ചിലിലൂടെ ഞെട്ടിക്കാനൊരുങ്ങുന്ന അടുത്ത ചിത്രമാണ് മായന്‍. കളങ്കാവലിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മലയാളസിനിമ ഇതുവരെ കണ്ടുശീലിച്ചിട്ടില്ലാത്ത ബ്ലാക്ക് മാജിക്കിനെക്കുറിച്ച് സംസാരിക്കുന്ന ചിത്രമാണ് മായനെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.
കഥയെക്കുറിച്ച് വലിയ വെളിപ്പെടുത്തലുകള്‍ നടത്താത്ത ട്രെയ്‌ലറില്‍ പലരും ശ്രദ്ധിച്ചത് രണ്ട് ഷോട്ടുകളാണ്. പ്രായമായ ഒരാളുടെ കൈയും അതേ കഥാപാത്രം ചെറുപ്പമായി വരുമ്പോഴുള്ള കൈയുടെ മാറ്റവും പലരുടെയും ശ്രദ്ധായകര്‍ഷിച്ചു. ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാകും ഇതെന്നും ഏത് നടനാണ് ഇതെന്നുമുള്ള ചര്‍ച്ചകള്‍ സിനിമാപേജുകളില്‍ സജീവമാണ്.
മമ്മൂട്ടിയുടെ പേരാണ് ഈ കഥാപാത്രത്തിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. കളങ്കാവലിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ മമ്മൂട്ടിയാകും ഈ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് പലരും അഭിപ്രായപ്പെടുന്നു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അനുപമ ചോപ്രക്ക് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകളും മായനുമായി പലരും കണക്ട് ചെയ്യിക്കുന്നുണ്ട്.
‘ഞാനൊരു വാമ്പയറായി അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകും’ എന്ന് മമ്മൂട്ടി അനുപമ ചോപ്രയോട് ചോദിക്കുന്നതിന്റെ വീഡിയോയും മായന്റെ ട്രെയ്‌ലറിലെ ഷോട്ടും ഒന്നിച്ച് വെച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ ഇതിനോടകം വൈറലായി. യുവത്വം നിലനിര്‍ത്താനായി നരബലിയും കറുത്തച്ചനൂട്ടും നടത്തുന്ന കഥാപാത്രമായാകും മമ്മൂട്ടി പ്രത്യക്ഷപ്പെടുകയെന്നാണ് പോസ്റ്റുകളുടെ ഉള്ളടക്കം.
പ്രാപ്പെടയുടെ സംവിധായകന്‍ കൃഷ്‌ണേന്ദു കലേഷ് സംവിധാനം ചെയ്യുന്ന പ്രൊജക്ടിലാകും മമ്മൂട്ടി വാമ്പയറായി വേഷമിടുക എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ മായന്റെ ട്രെയ്‌ലറിന് ശേഷം ഈ അഭ്യൂഹത്തിന് മാറ്റം വന്നിരിക്കുകയാണ്. മായനില്‍ ഇതുവരെ കാണാത്ത മമ്മൂട്ടിയെ കാണാനാകുമെന്നാണ് പലരുടെയും പ്രതീക്ഷ.
നരബലിയും ബ്ലാക്ക് മാജിക്കുമെല്ലാം പറഞ്ഞുവെച്ച ഭൗമ അടുത്തിടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ഭൗമക്ക് മുകളില്‍ നില്‍ക്കുന്ന തിയേറ്റര്‍ എക്‌സ്പീരിയന്‍സായി മായന്‍ മാറുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്. ജയസൂര്യക്ക് പുറമെ നൈല ഉഷ, വിജയ് ബാബു, ഐശ്വര്യ, ആര്‍ഷ ബൈജു തുടങ്ങി വലിയ താരനിര മായനില്‍ അണിനിരക്കുന്നുണ്ട്. ഡിസംബര്‍ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Rumors that Mammootty will play as Vampire in Mayan movie