ഇന്‍ഡസ്ട്രി മുഴുവന്‍ ചര്‍ച്ചയായ അനൗണ്‍സ്‌മെന്റായിരുന്നു മമ്മൂട്ടിക്കൊപ്പം ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ് ഒന്നിക്കുന്ന ചിത്രത്തിന്റേത്. മാര്‍ക്കോ, കാട്ടാളന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ക്യൂബ്‌സ് മമ്മൂട്ടിക്കൊപ്പം കൈകോര്‍ക്കുന്നെന്ന വാര്‍ത്ത ആരാധകരെ ആവേശത്തിലാക്കി. തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ ഈ പ്രൊജക്ടിന്റെ ചുമതല ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെ ആവേശം ഇരട്ടിയായി.
കംപ്ലീറ്റ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുങ്ങുമെന്ന് കരുതിയ ഈ പ്രൊജക്ടില്‍ നിന്ന് ഖാലിദ് റഹ്‌മാന്‍ പിന്മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്യൂബ്‌സ് എന്റര്‍ടൈന്മെന്റിന്റെ ഇന്‍സ്റ്റഗ്രാം പേജാണ് ഇതിന് സൂചന നല്‍കിയത്. ഖാലിദ് റഹ്‌മാനുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം നിര്‍മാതാക്കള്‍ പിന്‍വലിക്കുകയും അണ്‍ഫോളോ ചെയ്തതിനും പിന്നാലെയാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നത്.
ഇതിന് പുറമെ ക്യൂബ്‌സ് പങ്കുവെച്ച സ്റ്റോറിയും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ‘എവരിവണ്‍ ഹാസ് എ ഡിഫറന്റ് ക്ലോക്ക്, വെയിറ്റ് ഫോര്‍ യുവര്‍ ടൈം’ എന്ന് എഴുതിയ ചിത്രം ഈ റിപ്പോര്‍ട്ടിന് കൂടുതല്‍ ബലം നല്‍കി. ഖാലിദ് റഹ്‌മാന് പകരം പുതിയ സംവിധായകന്‍ ആരാകുമെന്ന് വരുംദിവസങ്ങളില്‍ അറിയിക്കുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഖാലിദ് പിന്മാറിയ സ്ഥിതിക്ക് പലരും സാധ്യത കല്പിക്കുന്നത് അന്‍വര്‍ റഷീദിനാണ്. കളങ്കാവലിന്റെ പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്ത സംവിധായകരുമായി മമ്മൂട്ടി കൈകോര്‍ക്കുകയാണെന്ന് പലരും അനുമാനിക്കുന്നുണ്ട്. രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥിവേഷം ചെയ്തതും ഖാലിദുമായി പ്രൊജക്ട് അനൗണ്‍സ് ചെയ്തതുമെല്ലാം കളങ്കാവലുമായി കൂട്ടി വായിക്കുകയാണ് ഇവര്‍.
ആ ലിസ്റ്റില്‍ ബാക്കിയുള്ളത് അമല്‍ നീരദ്, ബേസില്‍ ജോസഫ്, അന്‍വര്‍ റഷീദ് എന്നിവരാണ്. ബാച്ച്‌ലര്‍ പാര്‍ട്ടി 2വിന്റെ തിരക്കിലായതിനാല്‍ അമല്‍ നീരദാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി. സംവിധാനത്തില്‍ നിന്ന് മാറി അഭിനയത്തില്‍ മാത്രം ശ്രദ്ധ നല്‍കുന്ന ബേസിലിനും വിദൂര സാധ്യത മാത്രമാണ്. അന്‍വര്‍ റഷീദിനാണ് പിന്നീട് ഏറ്റവുമധികം സാധ്യത.
രണ്ട് വട്ടം ഒന്നിച്ചപ്പോഴും ബ്ലോക്ക്ബസ്റ്ററുകള്‍ മാത്രം സമ്മാനിച്ച കോമ്പോ ഒരിക്കല്‍ കൂടി ഒന്നിക്കുമെന്ന് തന്നെയാണ് ആരാധകര്‍ കരുതുന്നത്. 18 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും അന്‍വര്‍ റഷീദം ഒന്നിക്കുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയക്ക് തീയിടുമെന്ന് ഉറപ്പാണ്. ഒരേസമയം ക്ലാസും മാസുമായ പ്രൊജക്ടുകള്‍ മാറി മാറി ചെയ്യുക എന്നതാണ് മമ്മൂട്ടിയുടെ പദ്ധതി.
മമ്മൂട്ടി,Photo: Mammootty/Facebook
അടൂര്‍ ഗോപാലകൃഷ്ണനുമായി കൈകോര്‍ക്കുന്ന പദയാത്രക്ക് ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന കോമഡി ആക്ഷന്‍ ത്രില്ലറിലേക്ക് മമ്മൂട്ടി ജോയിന്‍ ചെയ്യും. ഇതിന് ശേഷമാകും ക്യൂബ്‌സുമായുള്ള ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Rumors that Khalid Rahman stepped out from Mammootty Cubes project