സെന്‍സര്‍ ബോര്‍ഡിന്റെ നൂലാമാലകളില്‍ അകപ്പെട്ട് റിലീസാകാതിരിക്കുകയാണ് തമിഴ് ചിത്രം ജന നായകന്‍. ഈ വര്‍ഷം പൊങ്കലിന് തിയേറ്ററുകളിലെത്തുമെന്നറിയിച്ച ചിത്രം അവസാന നിമിഷമാണ് മാറ്റിവെക്കപ്പെട്ടത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചിരുന്നില്ല.
വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം ഇലക്ഷന്‍ പ്രഖ്യാപനത്തിന് മുമ്പ് തിയേറ്ററുകളിലെത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഫെബ്രുവരിയില്‍ തന്നെ തിയേറ്ററുകളിലെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച കേസ് നിര്‍മാതാക്കള്‍ പിന്‍വലിച്ചേക്കുമെന്നും റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ജന നായകന്‍ Photo: Screen grab/ KVN Productions
ഈയാഴ്ച കേസ് പിന്‍വലിച്ച് ചിത്രം റിവൈസിങ് കമ്മിറ്റിക്ക് മുന്നില്‍ ഹാജയരാക്കിയാല്‍ അധികം വൈകാതെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. എല്ലാം ഒത്തുവരികയാണെങ്കില്‍ ഫെബ്രുവരി 26ന് ചിത്രം തിയേറ്ററിലെത്തുമെന്നും ചില സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
ഫെബ്രുവരിയില്‍ റിലീസ് ചെയ്യാനായില്ലെങ്കില്‍ ചിത്രം ഇനിയും നീണ്ടുപോകുമെന്നാണ് കണക്കുകൂട്ടല്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ജന നായകന്‍ റിലീസ് ചെയ്യാനാകില്ല. അതിനാല്‍ എത്രയും പെട്ടെന്ന് ചിത്രം പ്രേക്ഷകരിലേക്കെത്തിക്കാന്‍ നിര്‍മാതാക്കള്‍ പരമാവധി ശ്രമിക്കുകയാണ്. ഇതാദ്യമായാണ് വിജയ്‌യുടെ സിനിമ അനിശ്ചിതമായി റിലീസ് നീണ്ടുപോകുന്നത്.
ജന നായകന്‍ Photo: Screen grab/ KVN Productions
സിനിമാജീവിതം മതിയാക്കി പൂര്‍ണമായും രാഷ്ട്രീയപ്രവര്‍ത്തനത്തിനായി ഇറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമാണ് ജന നായകന്‍. ഇഷ്ടനടന്റെ അവസനചിത്രം പരമാവധി ആഘോഷമാക്കാനാണ് ആരാധകര്‍ പദ്ധതിയിടുന്നത്. മാര്‍ച്ച് രണ്ടാം വാരത്തില്‍ മറ്റ് വമ്പന്‍ സിനിമകള് റിലീസ് ചെയ്യുന്നതിനാലും കൂടിയാണ് ഫെബ്രുവരിയില്‍ തന്നെ ചിത്രം പുറത്തിറക്കാന്‍ നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്.
രാജ്യത്തിന്റെ മതമൈത്രി തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും, പട്ടാളത്തെക്കുറിച്ച് ഫാക്ടല്ലാത്ത കാര്യങ്ങള്‍ പറയുന്നുണ്ടെന്നും ആരോപിച്ചാണ് ജന നായകനെ സെന്‍സര്‍ ബോര്‍ഡ് തടഞ്ഞുവെച്ചിരിക്കുന്നത്. വിജയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കരുതിക്കൂട്ടി നടത്തുന്ന രാഷ്ട്രീയ ആക്രമണമാണിതെന്ന് ആരാധകര്‍ ആരോപിച്ചിരുന്നു.
തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കായൊരുങ്ങുന്ന ജന നായകനില്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 450 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. വന്‍ പ്രൊമോഷനെല്ലാം നടത്തിയ ജന നായകന്‍ ഇനിയൊരിക്കല്‍ കൂടി പ്രേക്ഷകര്‍ക്കിടയില്‍ ലൈവായി നിര്‍ത്തേണ്ടി വരുന്ന അവസ്ഥയിലാണ്. അധികം വൈകാതെ ചിത്രം ബിഗ് സ്‌ക്രീനില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Rumors that Jana Nayagan will hit screens this month