മലയാളത്തിന് പുറമെ ഇന്ത്യന്‍ സിനിമയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളം ഇന്‍ഡസ്ട്രിയുടെ മാക്‌സിമം പൊട്ടന്‍ഷ്യല്‍ എന്താണെന്ന് മറ്റ് ഇന്‍ഡസ്ട്രിക്ക് തെളിയിച്ചുകൊടുക്കാന്‍ ദൃശ്യം 3ക്ക് സാധിക്കുമെന്നാണ് സിനിമാപ്രേമികള്‍ വിലയിരുത്തുന്നത്. ഫുള്‍ പോസിറ്റീവാണെങ്കില്‍ മലയാളസിനിമയിലെ പല കളക്ഷന്‍ റെക്കോഡുകളും ഈ സിനിമ തിരുത്തുമെന്നാണ് പ്രതീക്ഷ.
ഈ വര്‍ഷം തുടക്കത്തിലാണ് ദൃശ്യം 3 അനൗണ്‍സ് ചെയ്തത്. ഹിറ്റ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന വാര്‍ത്ത ഇന്‍ഡസ്ട്രിയെ ഇളക്കിമറിച്ചു. എന്നാല്‍ അടുത്ത വര്‍ഷം ഷൂട്ട് തുടങ്ങുമെന്ന് ധരിച്ചപ്പോഴായിരുന്നു ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്നും ഒക്ടോബറില്‍ ഷൂട്ട് ആരംഭിക്കുമെന്ന് ജീത്തു ജോസഫ് അറിയിച്ചു.
രണ്ട് മാസം നീണ്ടുനില്‍ക്കുന്ന ഒറ്റ ഷെഡ്യൂളാണ് ദൃശ്യം 3ക്കായി പ്ലാന്‍ ചെയ്യുന്നത്. 2026 മാര്‍ച്ച് അവസാനമോ അല്ലെങ്കില്‍ വിഷു റിലീസായോ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. ഇപ്പോഴിതാ ദൃശ്യം 3 വിഷു റിലീസാണെങ്കില്‍ ക്ലാഷിന് രണ്ട് വമ്പന്‍ സിനിമകളുണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിം, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്നിവ 2026 വിഷു റിലീസായി എത്തിയേക്കുമെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ദൃശ്യം 3 പോലെ വമ്പന്‍ സിനിമയുമായി ഏറ്റുമുട്ടുന്നത് നല്ലതല്ലെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഷൂട്ട് പകുതി പോലുമാകാത്ത ഒറ്റക്കൊമ്പന്‍ ക്ലാഷില്‍ നിന്ന് പിന്മാറിയേക്കുമെന്നും കേള്‍ക്കുന്നുണ്ട്.
2020ല്‍ സുരേഷ് ഗോപിയെ നായകനാക്കി അനൗണ്‍സ് ചെയ്ത ചിത്രമാണ് ഒറ്റക്കൊമ്പന്‍. എന്നാല്‍ കടുവ എന്ന ചിത്രവുമായുള്ള സ്‌ക്രിപ്റ്റ് വിവാദവും സുരേഷ് ഗോപിയുടെ രാഷ്ട്രീയപ്രചരണങ്ങളും കാരണം ഒറ്റക്കൊമ്പന്‍ ഡ്രോപ്പ് ചെയ്‌തെന്ന് വരെ റൂമറുകളുണ്ടായിരുന്നു. എന്നാല്‍ അടുത്തിടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ രാഷ്ട്രീയ തിരക്കുകള്‍ ഒറ്റക്കൊമ്പനെ വീണ്ടും ബാധിച്ചാല്‍ റിലീസ് ഇനിയും നീളും.
എന്നാല്‍ ദുല്‍ഖറിന്റെ ഐ ആം ഗെയിം ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുമെന്നാണ് പ്രതീക്ഷ. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം ദുല്‍ഖര്‍ നായകനാകുന്ന മലയാളചിത്രമാണ് ഐ ആം ഗെയിം. പാന്‍ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ കൊച്ചിയില്‍ പുരോഗമിക്കുകയാണ്. ഈ മാസം പകുതിയോടെ ദുല്‍ഖര്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം.
എല്ലാമൊത്തു വന്നാല്‍ രണ്ട് വമ്പന്‍ സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടുന്ന കാഴ്ച 2026ലെ വിഷുവിന് കാണാന്‍ സാധിക്കും. ദൃശ്യം 3യുടെ ഹൈപ്പിനൊപ്പം ഐ ആം ഗെയിമിന് എത്താന്‍ സാധിച്ചാല്‍ മത്സരം കൊഴുക്കുമെന്ന് ഉറപ്പാണ്. മലയാളത്തിലെ രണ്ട് വമ്പന്‍ ക്രൗഡ്പുള്ളറുകള്‍ ഏറ്റുമുട്ടുന്നത് കാണാന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.
Content Highlight: Rumors that I’m Game and Ottakkomban going clash with Drishyam 3 in 2026