| Wednesday, 6th May 2026, 1:05 pm

മട്ടാഞ്ചേരി മാഫിയയില്‍ നസ്‌ലെന്‍, നിതീഷ് സഹദേവ് പടത്തില്‍ ഹാഷിര്‍? ജെന്‍ സീയെ കൂടെക്കൂട്ടി തിളങ്ങാന്‍ മമ്മൂട്ടി

അമര്‍നാഥ് എം.

അഭിനയജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോഴും തന്നിലെ നടന് വെല്ലുവിളിയുയര്‍ത്തുന്ന ചിത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്തുകൊണ്ട് ഇന്‍ഡസ്ട്രിയെ ഞെട്ടിക്കുകയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. മറ്റ് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന വേഷങ്ങള്‍ ധൈര്യപൂര്‍വം ചെയ്തുകൊണ്ടാണ് മമ്മൂട്ടി സിനിമാപ്രേമികളെ അത്ഭുതപ്പെടുത്തുന്നത്.

അസുഖബാധിതനായി കുറച്ചുകാലം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും പൂര്‍വാധികം ശക്തിയോടെ മമ്മൂട്ടി തിരിച്ചുവന്നത് ഓരോ മലയാളികള്‍ക്കും സന്തോഷം നല്‍കി. പരീക്ഷണസിനിമകള്‍ക്ക് തത്കാലം ബ്രേക്ക് നല്‍കിക്കൊണ്ട് ബാക്ക് ടു ബാക്കായി എന്റര്‍ടൈനറുകളിലാണ് മമ്മൂട്ടി ഇനി ശ്രദ്ധ നല്‍കുന്നത്. ഖാലിദ് റഹ്‌മാനുമൊത്തുള്ള മട്ടാഞ്ചേരി മാഫിയ, നിതീഷ് സഹദേവുമൊത്തുള്ള പ്രൊജക്ട് എന്നിവ ഈ ലൈനപ്പിലുള്ളവയാണ്.

ഈ രണ്ട് സിനിമകളിലുമുള്ള കാസ്റ്റിങ്ങാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാവിഷയം. നിതീഷ് സഹദേവുമായുള്ള പ്രൊജക്ടില്‍ യുവതാരം ഹാഷിറും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് റൂമറുകള്‍. തിരുവനന്തപുരം ആസ്പദമാക്കിയുള്ള ഗ്യാങ്സ്റ്റര്‍ എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഹാഷിറും കൂടി എത്തുമ്പോള്‍ പരിപാടി കൊഴുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

നിതീഷ് സഹദേവുമായുള്ള പ്രൊജക്ടില്‍ മാത്രമല്ല, മട്ടാഞ്ചേരി മാഫിയയിലും പുതിയൊരു ജെന്‍ സീ താരത്തിന്റെ സാന്നിധ്യമുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നസ്‌ലെന്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മമ്മൂട്ടിക്കും നസ്‌ലെനും പുറമെ ആസിഫ് അലിയും ശക്തമായ വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് മട്ടാഞ്ചേരി മാഫിയ.

100 കോടി നസ്‌ലെനും നായകനായ ആദ്യചിത്രം ഇന്‍ഡസ്ട്രി ഹിറ്റാക്കിയ ഹാഷിറും മമ്മൂട്ടിക്കൊപ്പം ചേരുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ഇരുവരുടെയും കരിയറിലെ നാഴികക്കല്ലായി ഈ പ്രൊജക്ട് മാറുമെന്നാണ് കണക്കുകൂട്ടല്‍. മമ്മൂട്ടിയെപ്പോലൊരു സീനിയര്‍ നടന്‍ പുതിയ താരങ്ങള്‍ക്കൊപ്പം കൈകോര്‍ക്കുന്ന ചിത്രങ്ങളുടെ കൂടുതല്‍ അപ്‌ഡേറ്റിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

നിലവില്‍ രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന D55ലാണ് മമ്മൂട്ടി ഭാഗമാകുന്നത്. അമരന് ശേഷം രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന ചിത്രം ചെന്നൈയിലാണ് പുരോഗമിക്കുന്നത്. സിയാ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സായ് അഭ്യങ്കറിന്റെ ബി.ജി.എമ്മില്‍ മമ്മൂട്ടിയുടെ എന്‍ട്രി ഗംഭീരമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Content Highlight: Rumors that Haashir might be part of Mammootty- Nitish Sahadev project

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more