| Monday, 27th April 2026, 5:41 pm

മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യനായി, ഇനി ലക്ഷ്യം പാന്‍ വേള്‍ഡ്? അല്ലു അര്‍ജുന്റ രാക്കയില്‍ മലയാളി സാന്നിധ്യമായി ഫെമിന ജോര്‍ജും

അമര്‍നാഥ് എം.

മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ മോളിവുഡിന്റെ റേഞ്ച് വ്യക്തമാക്കിയ ചിത്രമായിരുന്നു മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹീറോ ചിത്രമായൊരുങ്ങിയ മിന്നല്‍ മുരളി പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിയിരുന്നു. കണ്ടുശീലിച്ച സൂപ്പര്‍ഹീറോ സിനിമകളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരുന്നു മിന്നല്‍ മുരളിയുടേത്.

ചിത്രത്തില്‍ നായികയായി വേഷമിട്ടത് ഫെമിന ജോര്‍ജായിരുന്നു. കരാട്ടെ അറിയാവുന്ന ബ്രൂസ് ലീ ബിജി എന്ന കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മിന്നല്‍ മുരളിക്ക് ശേഷം ഫെമിന ചെയ്ത ചിത്രങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. അര്‍ജുന്‍ അശോകന്‍ നായകനായ തീപ്പൊരി ബെന്നി, കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായ ശേഷം മൈക്കില്‍ ഫാത്തിമ എന്നിവയായിരുന്നു ഫെമിന ഭാഗമായ ചിത്രങ്ങള്‍.

ഇപ്പോഴിതാ താരം മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുനെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന രാക്കയിലാണ് ഫെമിന ഭാഗമാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചിത്രത്തിലെ പ്രധാനവേഷങ്ങളിലൊന്നാണ് ഫെമിനയുടേതെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഒഫിഷ്യല്‍ അനൗണ്‍സ്‌മെന്റൊന്നും വന്നിട്ടില്ല.

വരുംദിവസങ്ങളില്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തത വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ചുരുങ്ങിയ സിനിമകള്‍ മാത്രം ചെയ്ത് ഫെമിന നേടിയ റീച്ച് വലുതാണെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തില്‍ ഇനിയും പല വമ്പന്‍ താരങ്ങളും ഭാഗമായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എല്ലാ ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള താരങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.

650 കോടി ബജറ്റിലാണ് രാക്ക ഒരുങ്ങുന്നത്. 2025ലാണ് അല്ലു അര്‍ജുന്‍- അറ്റ്‌ലീ പ്രൊജക്ട് അനൗണ്‍സ് ചെയ്തത്. പുഷ്പ 2ന്റെ വന്‍ വിജയത്തിന് ശേഷം അല്ലു നായകനാകുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍- ആക്ഷന്‍ ഴോണറിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ വമ്പന്‍ ടീമുകളും ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്.

എന്‍ഡ് ഗെയിമടക്കം വമ്പന്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ചെയ്ത ലോല വി.എഫ്.എക്‌സ്, ട്രാന്‍സ്‌ഫോര്‍മേഴ്‌സിനായി മേക്കപ്പൊരുക്കിയ സ്‌പെക്ട്രല്‍ മോഷന്‍സ്, അക്വാമാന്‍ പോലുള്ള ഹോളിവുഡ് ഹിറ്റുകള്‍ക്ക് പ്രൊഡക്ഷന്‍ ഡിസൈന്‍ നടത്തിയ അയണ്‍ഹെഡ് സ്റ്റുഡിയോ എന്നിവയാണ് രാക്കക്ക് വേണ്ടി പണിയെടുക്കുന്നത്.

നാല് വേഷത്തിലാണ് അല്ലു ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. വെയര്‍വൂള്‍ഫ് ഗെറ്റപ്പിലുള്ള ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടിരുന്നു. ദീപിക പദുകോണ്‍, മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍ തുടങ്ങിയവരാണ് നായികമാര്‍.

Content Highlight: Rumors that Femina George might be part of Raaka movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more