| Sunday, 22nd March 2026, 7:36 pm

മമ്മൂട്ടിയുടെ കൂടെ മാത്രമല്ല, മോഹന്‍ലാലിനൊപ്പവും തിളങ്ങാന്‍ ആസിഫ് അലി? കൂട്ടിന് ദേശീയ അവാര്‍ഡ് നേടിയ സിനിമയുടെ സംവിധായകനും

അമര്‍നാഥ് എം.

തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ബോക്‌സ് ഓഫീസില്‍ ട്രാക്കില്‍ കയറിയിരിക്കുകയാണ് ആസിഫ് അലി. 2024ല്‍ ഹാട്രിക് ബ്ലോക്ബസ്റ്ററടിച്ച ആസിഫ് മോളിവുഡിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. കരിയറിലെ ഏറ്റവും വലിയ ബജറ്റിലൊരുങ്ങുന്ന ടിക്കി ടാക്കയിലൂടെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയരാനൊരുങ്ങുകയാണ് ആസിഫ് അലി.

നായകനായി ഒരുപിടി മികച്ച പ്രൊജക്ടുകള്‍ക്കൊപ്പം മറ്റ് ചില ചിത്രങ്ങളിലും ആസിഫ് ഭാഗമാകുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ ഒരുക്കുന്ന മട്ടാഞ്ചേരി മാഫിയയാണ് ഇതില്‍ ആദ്യത്തേത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയുമൊത്ത് സ്‌ക്രീന്‍ സ്‌പെയ്‌സ് ഷെയര്‍ ചെയ്യാനൊരുങ്ങുകയാണ് ആസിഫ് അലി. റോഷാക്കില്‍ ആസിഫ് അലി അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇപ്പോഴിതാ മുഴുനീള വേഷത്തില്‍ ആസിഫ് മമ്മൂട്ടിക്കൊപ്പം ഒന്നിക്കുകയാണ്. മമ്മൂട്ടിയോടൊപ്പം മാത്രമല്ല, മോഹന്‍ലാലിനൊപ്പവും ആസിഫ് ഒന്നിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ആസിഫ് മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി ദിലീഷ് പോത്തനൊരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയും പ്രത്യക്ഷപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

മലൈക്കോട്ടൈ വാലിബന്റെ നിര്‍മാതാവായ ഷിബു ബേബി ജോണ്‍ ഈ പ്രൊജക്ട് നിര്‍മിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് ആശീര്‍വാദിലേക്ക് ഈ പ്രൊജക്ട് കടന്നുവരുമെന്നും കേട്ടു. ഇപ്പോഴിതാ പുതിയൊരു നിര്‍മാതാവ് ഈ പ്രൊജക്ട് ഏറ്റെടുത്തേക്കുമെന്നും സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിനയത്തിനൊപ്പം നിര്‍മാണവും മുന്നോട്ട് കൊണ്ടുപോകുന്ന നടനാകും ഈ പ്രൊജക്ട് നിര്‍മിക്കുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.

മോഹന്‍ലാലും ആസിഫ് അലിയും ഈ വര്‍ഷം ബാക്ക് ടു ബാക്ക് പ്രൊജക്ടുകളുമായി തിരക്കിലായതിനാല്‍ അടുത്ത വര്‍ഷം മാത്രമേ ഈ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുകയുള്ളൂ. നിലവില്‍ ടിക്കി ടാക്കയുടെ ലാസ്റ്റ് ഷെഡ്യൂളിന്റെ തിരക്കിലാണ് ആസിഫ് അലി. ഇതിന് ശേഷം മട്ടാഞ്ചേരി മാഫിയയുടെ ഷൂട്ടിലേക്ക് ആസിഫ് അലി കടക്കും.

മോഹന്‍ലാലാകട്ടെ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L366ന്റെ തിരക്കിലാണ്. ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണുമായി കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ഷൂട്ട് തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. ഇതിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടിലേക്ക് മോഹന്‍ലാല്‍ കടക്കും. പ്രിയദര്‍ശന്റെ 100ാമത് ചിത്രമാണിത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Rumors that Asil Ali might be a part of Mohanlal’s next movie directed by Dileesh Pothan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more