| Thursday, 5th March 2026, 10:54 pm

അടയാളപ്പെടുത്തുക കാലമേ, ഇത് ഘടികാരങ്ങള്‍ നിലക്കുന്ന സമയം, വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊമോഷനുമായി അജിത് കുമാര്‍, പക്ഷേ സിനിമയുടെയല്ല

അമര്‍നാഥ് എം.

തമിഴില്‍ ഏറ്റവുമധികം ഫാന്‍ ബേസുള്ള താരങ്ങളിലൊരാളാണ് അജിത് കുമാര്‍. ആരുടെയും പിന്‍ബലമില്ലാതെ ഇന്‍ഡസ്ട്രിയിലേക്ക് കടന്നുവന്ന് തമിഴില്‍ തന്റേതായ സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ അജിത്തിന് സാധിച്ചു. ഫാന്‍സ് ക്ലബ്ബ് പിരിച്ചുവിട്ടും ടൈറ്റിലുകള്‍ വേണ്ടെന്ന് ആവശ്യപ്പെട്ടും ആരാധകരെ പലപ്പോഴായി അജിത് ഞെട്ടിച്ചിട്ടുണ്ട്.

താരത്തെക്കുറിച്ച് പലരും എടുത്തുപറയുന്ന കാര്യമാണ് സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് പങ്കെടുക്കാത്തത്. സ്വന്തം സിനിമക്ക് ഒരുപാട് കാലമായി ഓഡിയോ ലോഞ്ചും മറ്റ് പ്രൊമോഷന്‍ പരിപാടികള്‍ക്കും അജിത് മുന്‍കൈയെടുക്കാറില്ല. ഷൂട്ട് പൂര്‍ത്തിയായ ശേഷം ബൈക്ക് റൈഡും റേസിങ്ങുമായി നടക്കുന്ന പതിവാണ് അജിത്തിന്.

ഇപ്പോഴിതാ താരം വര്‍ഷങ്ങള്‍ക്ക് ശേഷം പ്രൊമോഷന് വേണ്ടിയിറങ്ങാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തന്റെ റേസിങ് ടീമായ അജിത് കുമാര്‍ റേസിങ്ങിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രൊമോഷന് വേണ്ടി അജിത് നേരിട്ട് കളത്തിലിറങ്ങുമെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വരുംദിവസങ്ങളില്‍ ഇതിനെക്കുറിച്ച് വ്യക്തമായ വാര്‍ത്തകള്‍ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

തലൈവ, ദൈവത്തിരുമകള്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എ.എല്‍. വിജയ്‌യാണ് ഡോക്യുമെന്ററി അണിയിച്ചൊരുക്കിയത്. ദുബായിലെ റേസിങ് ടൂര്‍ണമെന്റില്‍ ടീം സ്വന്തമാക്കിയ നേട്ടങ്ങളെയും എല്ലാവരും തമ്മിലുള്ള ഐക്യവുമാകും ഡോക്യുമെന്ററിയിലെ പ്രധാനവിഷയം. അജിത്തിന് പുറമെ ടീമിലെ മറ്റ് അംഗങ്ങളെ പരിചയപ്പെടുത്താനും ഡോക്യുമെന്ററി ലക്ഷ്യമിടുന്നുണ്ട്.

മോട്ടോര്‍സ്‌പോര്‍ട്‌സിന് ഇന്ത്യയില്‍ കൂടുതല്‍ പ്രചാരം നല്‍കാനാണ് അജിത് തന്റെ ടീമിനെക്കൊണ്ട് ലക്ഷ്യമിടുന്നത്. ടീമിന് കൂടുതല്‍ റീച്ച് ലഭിക്കാനായി ഇതുവരെ ചെയ്യാത്ത പല കാര്യങ്ങളും അജിത് ഇപ്പോള്‍ ചെയ്യുന്നുണ്ട്. അതിലൊന്നാണ് പരസ്യത്തില്‍ അഭിനയിച്ചത്. ടീമിന്റെ എനര്‍ജി പാര്‍ട്ണറായ കാംപ കോളയുടെ പ്രൊമോഷന് വേണ്ടി അജിത് നല്‍കിയ പരസ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

സിനിമാ കരിയറിനൊപ്പം തന്റെ പാഷനായ റേസിങ്ങും മുന്നോട്ട് കൊണ്ടുപോവുകയാണ് അജിത്തിന്റെ ലക്ഷ്യം. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് അവസാനിച്ചതിന് ശേഷമേ അടുത്ത സിനിമയിലേക്ക് കടക്കുകയുള്ളൂവെന്ന് അജിത് വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ദുബായില്‍ യുദ്ധ സമാന സാഹചര്യമായതിനാല്‍ ഇന്ത്യയില്‍ തിരിച്ചെത്തി അടുത്ത പ്രൊജക്ടിലേക്ക് അജിത് കടക്കുമെന്നും റൂമറുകളുണ്ട്.

Content Highlight: Rumors that Ajith Kumar might do the promotion of the Documentary about his Racing team

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more