മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഇറക്കിയതിനു പിന്നാലെ സിനിമയെ കുറിച്ച് പല റൂമറുകളാണ് കേൾക്കുന്നത്.
ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത് ക്യൂബ്സ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഷെരിഫ് മുഹമ്മദ് ഒരുക്കുന്ന ഈ സിനിമ മമ്മൂട്ടിക്കുള്ള ആദരവായാണ് ഒരുക്കുന്നത്. ഉണ്ടയ്ക്ക് ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഉണ്ണിമുകുന്ദൻ നായകനായ മാർക്കോക്കും ഇപ്പോൾ ചിത്രീകരണം നടക്കുന്ന കാട്ടാളനും ശേഷം ക്യൂബ്സ് എന്റർടെയ്ന്മെന്റ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
മമ്മൂട്ടി ചിത്രമാണെന്ന് കേൾക്കുമ്പോൾ ഓരോ മലയാളി പ്രേക്ഷകരും ഉറ്റുനോക്കുന്ന ഒന്നാണ് അതിലെ സംഗീതം.
ക്യൂബ്സ് എന്റർടെയിൻമെന്റിന്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രത്തെ ചുറ്റിപ്പറ്റി ഇപ്പോൾ ശക്തമായ ചർച്ചകൾ നടക്കുകയാണ്. പ്രത്യേകിച്ച് മ്യൂസിക് ഡയറക്ടറെ കുറിച്ച്.
മമ്മൂട്ടി,Photo: IMDb
തമൻ എസ് ആണ് അടുത്ത മമ്മൂട്ടി ചിത്രത്തിൽ മ്യൂസിക്ക് ഒരുക്കാൻ പോകുന്നത് എന്ന വാർത്തയാണ് ഇപ്പോൾ കേൾക്കുന്നത്.
തെലുങ്ക്–തമിഴ് സിനിമകളിൽ തുടർച്ചയായി ഹിറ്റ് ഗാനങ്ങളൊരുക്കി ശ്രദ്ധ നേടിയ തമൻ, മമ്മൂട്ടിയുമായി കൈകോർക്കുകയാണെങ്കിൽ അത് മലയാള സിനിമയിലെ മറ്റൊരു വഴിത്തിരിവാകും എന്നാണ് ആരാധകരുടെ അഭിപ്രായം.
ഇതുവരെ ഈ വാർത്തയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും, മമ്മൂട്ടി ചിത്രങ്ങളിലെ സംഗീത പരീക്ഷണങ്ങളെ പിന്തുടരുന്ന പ്രേക്ഷകർക്ക് ഈ റൂമർ വലിയ സന്തോഷമാണ് നൽകുന്നത്.
ക്യൂബ്സ് എന്റെർറ്റൈന്മെന്റിന്റെ ആദ്യചിത്രമായ മാർക്കോയിൽ സംഗീതം ചെയ്തത് എക്ക സാക, കെ.ജി.എഫ് തുടങ്ങിയ ചിത്രങ്ങൾക്ക് മ്യൂസിക് ചെയ്ത രവി ബസ്രൂർ ആയിരുന്നു.
അതിന് പിന്നാലെ ഇപ്പോൾ ഷൂട്ടിംഗ് പുരോഗമിക്കുന്ന ‘കാട്ടാളൻ’ എന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് കന്നഡ–മലയാള സിനിമകളിൽ ഒരുപോലെ ശ്രദ്ധ നേടിയ ബി. അജനീഷ് ലോക്നാഥ് ആണ്.
തെലുങ്ക്, തമിഴ് സിനിമകളിൽ സൂപ്പർഹിറ്റ് ഗാനങ്ങളും ഹൈ-എനർജി ബാക്ക്ഗ്രൗണ്ട് സ്കോറും ഒരുക്കിയ തമൻ, മമ്മൂട്ടിയുമായി കൈകോർക്കുമെങ്കിൽ അത് മലയാള സിനിമയ്ക്ക് തന്നെ ശ്രദ്ധേയമായ ഒരു ക്രോസ്-ഇൻഡസ്ട്രി കൂട്ടുകെട്ടായിരിക്കും.
ഇതുവരെ ഈ വാർത്തയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടി ചിത്രത്തെ നോക്കികാണുന്നത്.
Content Highlight: Rumor has it that Thaman will be composing music for Mammootty’s new film.