| Saturday, 15th November 2025, 7:55 pm

എന്റെ പ്രകടനത്തെ കരണ്‍ ജോഹര്‍ പ്രശംസിച്ചപ്പോള്‍ സന്തോഷം തോന്നി; ഭാവിയില്‍ ഹിന്ദി സിനിമ ചെയ്‌തേക്കാം: രുക്മിണി വസന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൗത്ത് ഇന്ത്യയില്‍ നിലവില്‍ സെന്‍സേഷനായി മാറിയ താരമാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച രുക്മിണി വസന്ത് പിന്നീട് തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു.

കന്നഡക്കും തെലുങ്കിനും പുറമെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചു. റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്ണാണ് രുക്മിണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ ഗൃഹ ശോഭ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് വലിയ ആഗ്രഹമുണ്ടെന്ന് നടി പറയുന്നു.

ഹിന്ദി സിനിമകള്‍ കാണാന്‍ ഇഷ്ടമാണെന്നും നിലവില്‍ ഹിന്ദി സിനിമയില്‍ നിന്നും ഓഫറൊന്നും ലഭിച്ചിട്ടില്ലെന്നും രുക്മിണി പറഞ്ഞു.

‘പക്ഷേ ഭാവിയില്‍ തീര്‍ച്ചയായും സിനിമ ചെയ്‌തേക്കാം. ‘സപ്ത സാഗരദാച്ചെ എലോ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കരണ്‍ ജോഹര്‍ ഒരിക്കല്‍ പ്രശംസിച്ചപ്പോള്‍ വളരെയധികം സന്തോഷം തോന്നി. സംവിധായകന്‍ കരണ്‍ ജോഹറിന്റെ, സിനിമകള്‍ പ്രത്യേകിച്ച് അദ്ദേഹത്തിന്റെ റൊമാന്റിക് സിനിമകള്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവയാണ്. അത്തരമൊരു സിനിമയില്‍ റൊമാന്റിക് കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് എന്റെ ആഗ്രഹമാണ്,’ രുക്മിണി വസന്ത് പറയുന്നു.

സൗത്ത് നടന്‍ യാഷിനൊപ്പം ടോക്‌സിക് എന്ന ചിത്രം ചെയ്യുന്നുണ്ടെന്നും എന്‍.ടി.ആര്‍ ജൂനിയറിനൊപ്പം മറ്റൊരു സിനിമയും കൂടിയുണ്ടെന്നും രുക്മിണി പറയുന്നു. തനിക്ക് ഏറെ പ്രതീക്ഷകളുള്ള പ്രോജക്ടുകളാണ് അവയെന്നും നിലവില്‍ മറ്റ് ചില പ്രോജക്ടുകളും ചര്‍ച്ചയില്‍ ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

ഹേമന്ത് റാവോ സംവിധാനത്തില്‍ 2023 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സപ്ത സാഗരദാച്ചെ എലോ. സൈഡ് എ, സൈഡ് ബി എന്നിങ്ങനെ ചിത്രത്തിന് രണ്ട് ഭാഗങ്ങളുണ്ടായിരുന്നു. പരംവാഹ് സ്റ്റുഡിയോസിന്റെ ബാനറില്‍ കീഴില്‍ രക്ഷിത് ഷെട്ടി നിര്‍മിച്ച സിനിമയില്‍ രുക്മിണി വസന്ത്, രക്ഷിത് ഷെട്ടി, ചൈത്ര ജെ. ആചാര് എന്നിവക്ക് പുറമെ അച്യുത് കുമാര്‍, പവിത്ര ലോകേഷ്, അവിനാഷ്, ശരത് ലോഹിതസ്വ എന്നിവരും അഭിനയിച്ചിരുന്നു.

Content highlight: Rukmini vasanth  says she has a great desire to act in Hindi films

We use cookies to give you the best possible experience. Learn more