| Sunday, 2nd November 2025, 4:54 pm

കഥാപാത്രം തെരഞ്ഞടുക്കുന്നതില്‍ എന്റെ ആദ്യപരിഗണന ആ കാര്യങ്ങള്‍ക്ക്: രുക്മിണി വസന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒട്ടേറെ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് താന്‍ ഒരോ കഥാപാത്രങ്ങളും തെരഞ്ഞെടുക്കുന്നതെന്ന് നടി രുക്മിണി വസന്ത്. കഥ വളരെ പ്രധാനമാണെന്നും തന്റെ കഥാപാത്രം നല്ലതായിരിക്കണമെന്നും അതേസമയം സിനിമയുടെ മൊത്തം കഥയും നല്ലതാണോ എന്നും നോക്കണമെന്നും രുക്മിണി പറഞ്ഞു.

‘ആദ്യപരിഗണന ഇത്തരം കാര്യങ്ങള്‍ക്ക്. പിന്നെ നിര്‍മാണ കമ്പനി, ടെക്നീഷ്യന്‍സ് എന്നിവര്‍ നല്ലതാണോ എന്ന് നോക്കും. മേല്‍പ്പറഞ്ഞവയെ അടിസ്ഥാനമാക്കി അഭിനയിക്കണോ, വേണ്ടയോ എന്ന് തീരുമാനിക്കും. എന്നിലെ സിനിമയോടുള്ള അഭിനിവേശമാണ് എനിക്ക് എന്നില്‍ ഏറ്റവും ഇഷ്ടപ്പെട്ട വിഷയം. ഐ മീന്‍ എന്റെ പാഷന്‍. അതാണ് എന്നെ മുന്നോട്ട് നയിക്കുന്നത്,’ രുക്മിണി പറയുന്നു.

എല്ലാവരേയും പെട്ടെന്ന് അന്ധമായി വിശ്വസിക്കുന്ന ഒരു പ്രകൃതമാണ് തേേന്റതെന്നും വളരെ ലോലമായ മനസാണെന്നും നടി പറയുന്നു. അതുകൊണ്ട് തന്നെ ഒട്ടേറെ ചതികളെ നേരിട്ടിട്ടുണ്ടെന്നും ഇപ്പോള്‍ ആ മനസിനെ മാറ്റാനുള്ള ശ്രമത്തിലാണ് താനെന്നും രുക്മിണി പറഞ്ഞു

സൗത്ത് ഇന്ത്യയില്‍ നിലവില്‍ സെന്‍സേഷനായി മാറിയ താരമാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച രുക്മിണി വസന്ത് പിന്നീട് തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു.

എന്നാല്‍ രക്ഷിത് ഷെട്ടി നായകനായെത്തിയ സപ്ത സാഗദരാച്ചെ എലോ എന്ന ചിത്രത്തിലൂടെയാണ് നചി കൂടുതല്‍ ശ്രദ്ധ നേടിയത്. കന്നഡക്കും തെലുങ്കിനും പുറമെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചു. റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍വണ്ണാണ്രുക്മണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content highlight: Rukmini Vasanth says she chooses each character based on many factors

We use cookies to give you the best possible experience. Learn more