സൗത്ത് ഇന്ത്യയില്‍ ഇന്ന് അറിയപ്പെടുന്ന നടിയാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച രുക്മിണി പിന്നീട് തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. കന്നഡക്കും തെലുങ്കിനും പുറമെ തമിഴിലും അവര്‍ അഭിനയിച്ചിട്ടുണ്ട്.
2023ല്‍ പുറത്തിറങ്ങിയാ സപ്തസാഗര ദാച്ചെ എലോ എന്ന ചിത്രത്തലെ കഥാപാത്രമാണ് നടിക്ക് കൂടുതല്‍ ശ്രദ്ധ നേടി കൊടുത്തത്. റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്ണാണ് രുക്മിണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഇപ്പോള്‍ സിനിമ മേഖലയെ കുറിച്ച് സംസാരിക്കുകയാണ് രുക്മിണി.
‘ഈ കാലയളവില്‍ അഭിനയ ജീവിതം ഉപേക്ഷിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്ന കഠിനമായ ഒരു അനുഭവവും എനിക്ക് ഉണ്ടായിട്ടില്ല. ഏതൊരു വ്യവസായത്തിലും ജോലി ചെയ്യുന്നത് പൂര്‍ണമായും നിങ്ങളുടെ ഇഷ്ട പ്രകാരമായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്ത് സ്വീകരിക്കണം എന്ത് സ്വീകരിക്കരുത് എന്നുള്ള കാര്യങ്ങളില്‍ നിബന്ധനകളും വ്യവസ്ഥകളും നിശ്ചയിക്കുക,’ രുക്മിണി പറയുന്നു.
എല്ലാ മേഖലയിലും നല്ലവരും മോശക്കാരുമുണ്ടെന്നും അവരെ എങ്ങനെ സമീപിക്കണമെന്നത് നിങ്ങളുടെ ചോയ്സാണെന്നും അവര്‍ പറയുന്നു. ഉദാഹരണത്തിന് താന്‍ എവിടെ ജോലി ചെയ്താലും സാഹചര്യത്തേയും ആളുകളേയും ആദ്യമേ വിലയിരുത്തുമെന്നും എല്ലാം ശരിയാണെന്ന് തോന്നിയാല്‍ മാത്രമേ മുന്നോട്ട് പോകൂവെന്നും രുക്മിണി പറഞ്ഞു. ദക്ഷിണേന്ത്യന്‍ വ്യവസായം തനിക്ക് ധാരാളം കാര്യങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും രുക്മിണി കൂട്ടിച്ചേര്‍ത്തു.
‘കുടുംബത്തിന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഞാന്‍ ഇന്ന് ഈ നിലയില്‍ എത്തിയിരിക്കുന്നത്. കഴിവിന്റെ അടിസ്ഥാനത്തില്‍ അഭിനയരംഗത്ത് പ്രത്യേകമായ ഒരു സ്ഥാനം കണ്ടെത്താന്‍ അമ്മ എന്നെ പ്രാപ്തയാക്കി. സിനിമയില്‍ എനിക്ക് ഗോഡ്ഫാദര്‍ ഇല്ല. ഈ നേട്ടങ്ങളെല്ലാം സ്വന്തം നിലയില്‍ നേടിയെടുത്തതാണ്. എന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷിയും വഴികാട്ടിയുമാണ് അമ്മ,’ രുക്മിണി പറഞ്ഞു.
Content highlight: Rukmini vasanth is talking about the film industry