| Saturday, 1st November 2025, 5:46 pm

കാലങ്ങളെ അതിജീവിച്ച് നില്‍ക്കുന്ന ഒരു പ്രണയ സിനിമയില്‍ അഭിനയിക്കണം; അത്തരം അതിര്‍വരമ്പുകള്‍ എനിക്കില്ല: രുക്മണി വസന്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തനിക്ക് പ്രണയ കഥകള്‍ ചെയ്യാന്‍ താത്പര്യപര്യമുണ്ടെന്ന് നടി രുക്മണി വസന്ത്. നാന മാഗസിനോട് സംസാരിക്കുകയായിരുന്നു രുക്മണി. സിനിമയില്‍ ആരാധകര്‍ കൊണ്ടാടുന്ന പ്രണയ കഥകള്‍ ഒട്ടനവധിയുണ്ടെന്നും അതിനെ മനോഹരമായി ചിത്രീകരിക്കുന്ന സംവിധായകരും നമുക്കുണ്ടെന്നും നടി പറഞ്ഞു.

തനിക്കും അത്തരത്തില്‍ കാലങ്ങളെ അതിജീവിച്ചു നില്‍ക്കുന്ന ഒരു പ്രണയ കഥാചിത്രത്തില്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും അവര്‍ പറഞ്ഞു.

സിനിമയില്‍ അഭിനയിക്കുന്നതിന് എന്തെങ്കിലും അതിര്‍വരമ്പുകള്‍ ഉണ്ടോ എന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. താന്‍ അത്തരത്തിലുള്ള അതിര്‍ത്തികളൊന്നും തിരിച്ചിട്ടില്ലെന്നാണ് രുക്മണി പറയുന്നത്.

‘ചിലര്‍ ലിപ് ലോക്ക് കിസ്സിങ് സീനില്‍ അഭിനയിക്കാറില്ല. ചിലര്‍ വളരെ ഇഴുകിച്ചേര്‍ന്ന് ഇന്റിമേറ്റായി അഭിനയിക്കില്ല. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ച് അത് വേണോ അല്ലയോ എന്ന് നോക്കണം. ആവശ്യമെങ്കില്‍ അങ്ങനെ അഭിനയിക്കുന്നതില്‍ തെറ്റില്ല,’ രുക്മിണി പറയുന്നു.

സൗത്ത് ഇന്ത്യയിലെ നിലവിലെ സെന്‍സേഷനായി മാറിയ നടിയാണ് രുക്മിണി വസന്ത്. ബീര്‍ബല്‍ എന്ന കന്നഡ ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് കാലെടുത്തുവെച്ച രുക്മിണി വസന്ത് പിന്നീട് തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചു. രക്ഷിത് ഷെട്ടി നായകനായ സപ്ത സാഗദരാച്ചെ എലോ എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധ നേടിയത്.

കന്നഡക്കും തെലുങ്കിനും പുറമെ തമിഴിലും താരം തന്റെ സാന്നിധ്യമറിയിച്ചു. റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്ണാണ്  രുക്മണിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Content highlight:  Rukmani Vasant says she is interested in doing love stories

We use cookies to give you the best possible experience. Learn more