| Thursday, 22nd May 2025, 7:42 pm

ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി അധിക്ഷേപ പോസ്റ്റിട്ട സംഭവം; ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷൊര്‍ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മെയ് 16നാണ് ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി ഫേസ്ബുക്കില്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണന്‍ എസ്.ആര്‍.ആര്‍ ഉണ്ണി എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അധിക്ഷേപം.

പിന്നാലെ തിരുവനന്തപുരം സൈബര്‍ പൊലീസാണ് ഇയാളെ ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഷൊര്‍ണൂര്‍ പൊലീസിന് കൈമാറുകയായിരുന്നു.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലാണ് ഇയാളുടെ ഭാഗത്ത് നിന്നുമുണ്ടായിരിക്കുന്നതെന്നും ഇതിന് മുമ്പും ഇത്തരത്തില്‍ അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇയാള്‍ നടത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അധിക്ഷേപ പോസ്റ്റുകളും കൃത്യതയില്ലാത്ത പോസ്റ്റുകളും നിരന്തരമായി ഇയാള്‍ സ്വന്തം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യാറുണ്ടെന്നും കേസെടുക്കാന്‍ ആസ്പദമായ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത് ഡിലീറ്റ് ചെയ്തതായാണ് വിവരം.

Content Highlight: RSS worker remanded in custody for defacing Indira Gandhi’s picture and posting abusive post

We use cookies to give you the best possible experience. Learn more