തിരുമല: ആര്‍.എസ്.എസിന് സ്വന്തം ജീര്‍ണത മൂടിവെയ്ക്കാനാകില്ലെന്ന് വിമര്‍ശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എത്ര വിചാരിച്ചാലും മൂടിവെയ്ക്കാനാകാത്ത ആ ജീര്‍ണതയാണ് അവരുടെ നേതാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നും അദ്ദേഹം സി.പി.ഐ.എം തിരുമലയില്‍ സംഘടിപ്പിച്ച യോഗത്തില്‍ പറഞ്ഞു.
ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ആര്‍.എസ്.എസുകാരനായതാണെന്ന് അവര്‍ ഉള്ളില്‍ത്തട്ടി എഴുതിയതാണ്.
സി.പി.ഐ.എമ്മിനെ ഉന്മൂലനം ചെയ്യാനാണ് കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രത്യക്ഷപ്പെട്ടത്. മനുഷ്യനെ പച്ചയ്ക്ക് കൊല്ലുന്ന അവരുടെ ആക്രമണത്തെ അതിജീവിച്ചാണ് സി.പി.ഐ.എം വളര്‍ന്നത്. അന്നുണ്ടായിരുന്നത് ക്രിമിനല്‍ മുഖമായിരുന്നെങ്കില്‍, ഇന്നുള്ളത് കോര്‍പ്പറേറ്റ് മുഖമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബി.ജെ.പിയെ നയിക്കുന്നത് കോര്‍പ്പറേറ്റുകളാണെന്നും അവരോട് മണ്ണ്, ഭൂ മാഫിയകളെ കുറിച്ച് പറഞ്ഞാല്‍ രക്ഷയുണ്ടാകില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മണ്ണ് മാഫിയയെ കുറിച്ച് നേതൃത്വത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതോടെ ആര്‍.എസ്.എസ് നേതാവ് ജീവനൊടുക്കിയ സംഭവം പരാമര്‍ശിച്ചുകൊണ്ട് ഗോവിന്ദന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറയുന്ന വികസനം നാടിന്റെ വികസനമല്ല, സ്വന്തം വികസനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള ചരിത്രത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തലപ്പത്ത് കോര്‍പ്പറേറ്റ് മുതലാളി വരുന്നതെന്നും കര്‍ണാടകയില്‍ അദ്ദേഹം 500 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നതെന്നും എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാണിച്ചു.
ബാങ്കുകളില്‍ നിന്നും പണം മോഷ്ടിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയും അദ്ദേഹം വിമര്‍ശിച്ചു.
ജനറല്‍ സെക്രട്ടി 43 ലക്ഷം തട്ടിയപ്പോള്‍ വൈസ് പ്രസിഡന്റ് മുക്കിയത് 15 ലക്ഷമാണെന്നും ഇത് ബി.ജെ.പി.യുടെ രാഷ്ട്രീയ ജീര്‍ണതയുടെ മുഖമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Content Highlight: RSS’s face is rotten; no matter how much it is covered up, it will come out: MV Govindan