കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ബുദ്ധി കേന്ദ്രം സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനാണെന്നും ഷുക്കൂര്‍, ടിപി ചന്ദ്രശേഖരന്‍ കൊലപാതകങ്ങളില്‍ ജയരാജന് പങ്കുണ്ടെന്നും സ്വാധീനം ഉപയോഗിച്ച് ജയരാജന്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ആര്‍.എസ്.എസ് കത്തില്‍ ആരോപിക്കുന്നു.
കേസില്‍ പ്രാഥമിക കുറ്റപത്രം നല്‍കി അഞ്ചു മാസം കഴിഞ്ഞിട്ടും ജയരാജനെ അറസ്റ്റു ചെയ്യാനുള്ള നീക്കം സി.ബി.ഐ. നടത്തിയില്ലെന്നും സി.ബി.ഐയില്‍നിന്ന് കേസ് അന്വേഷണത്തിന്റെ വിവരങ്ങളും ഉദ്യോഗസ്ഥരുടെ നീക്കങ്ങളും സി.പി.എം. കേന്ദ്രങ്ങളിലേക്ക് ചോരുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേസില്‍ സംസ്ഥാന പോലീസ് കാണിച്ച അതേ അലംഭാവമാണ് സി.ബി.ഐയും കാണിക്കുന്നതെന്ന് സംശയിക്കുന്നതായും ആര്‍.എസ്.എസ് കത്തില്‍ പറയുന്നു.