| Sunday, 22nd June 2025, 10:28 am

എന്‍.എസ്.എസ് പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വെക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ് നേതാവിനെ വേദിയില്‍ നിന്നും ഇറക്കി വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: രാജ്ഭവന് പിന്നാലെ എന്‍.എസ്.എസ് പരിപാടിയിലും ഭാരതാംബയുടെ ചിത്രം. തൃശൂര്‍ മാളയില്‍ സംഘടിപ്പിച്ച യോഗാദിന പരിപാടിയിലാണ് ഭാരതാംബയുമായി ബന്ധപ്പെട്ട വിവാദം.

പരിപാടിയില്‍ മന്നത്ത് പത്മനാഭന്റെ ചിത്രത്തിനൊപ്പം കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം വെക്കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് സംഭവം. ഇതോടെ പരിപാടിയില്‍ നിന്നം ആര്‍.എസ്.എസ് നേതാവിനെ ഇറക്കിവിടുകയായിരുന്നു.

കെ.സി നടേശനെന്ന ആര്‍.എസ്.എസ് നേതാവിനെയാണ് പരിപാടിയില്‍ നിന്നും ഇറക്കിവിട്ടത്. തൃശൂര്‍ ജില്ലയിലെ സമാജിക സമരസ ജില്ലാ സംയോജകനെന്ന പദവിയിലാണ് ഇയാള്‍ നിയോഗിക്കപ്പെട്ടത്. യോഗാദിന സന്ദേശം പറയുന്നതിനിടെയാണ് ഇയാളെ വേദിയില്‍ നിന്നും പൊലീസെത്തി ഇറക്കി വിടുന്നത്.

ആര്‍.എസ്.എസ് പ്രചാരണ വേദിയാക്കി എന്‍.എസ്.എസിനെ മാറ്റാന്‍ അനുവദിക്കില്ലെന്ന് ഒരു വിഭാഗം നിലപാടെടുക്കുകയായിരുന്നു. പരിപാടി വിവാദമായതിന് പിന്നാലെ പൊലീസ് പരിപാടിക്ക് അനുമതി നിഷേധിച്ചു.

Updating…

Content Highlight: RSS leader removed from stage for trying to put up Bharatamba’s picture at NSS event

We use cookies to give you the best possible experience. Learn more