കോഴിക്കോട്: നിലക്കലിലെ ക്ഷേത്രത്തിന് സമീപത്തായി കുരിശ് കണ്ടെത്തിയ സംഭവത്തില്‍ സഭാ മേലധ്യക്ഷന്മാര്‍ക്ക് പങ്കുണ്ടെന്ന് ആര്‍.എസ്.എസ് നേതാവ് ഇ.എന്‍. നന്ദകുമാര്‍. സഭയും ക്രിസ്ത്യാനികളും തമ്മില്‍ വ്യത്യാസമുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു. ഹിന്ദുവിശ്വാസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആര്‍.എസ്.എസ് നേതാവിന്റെ പരാമര്‍ശം.
ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ വീഴുന്ന പണമെടുക്കുന്നത് ദേവസ്വം ബോര്‍ഡാണെങ്കില്‍ ക്രിസ്ത്യന്‍ പള്ളികളിലേത് അടിച്ചുമാറ്റുന്നത് അച്ഛന്മാരാണെന്നും ഇ.എന്‍. നന്ദകുമാര്‍ പറഞ്ഞു.
എന്നാല്‍ ‘സാധാരണ ക്രിസ്ത്യാനികള്‍ സത്യസന്ധരാണ്. അവര്‍ എല്ലാ വിശ്വാസങ്ങളെയും ഉള്‍ക്കൊള്ളുന്നവരാണ്. അത് തകര്‍ക്കാനാണ് ചില ബിഷപ്പുമാരും സഭാധ്യക്ഷന്മാരും ശ്രമിക്കുന്നത്. സാധാരണ ക്രിസ്ത്യാനികള്‍ ശബരിമലയില്‍ പോകുന്ന ആളുകളാണ്. മറിച്ച് സഭയിലുള്ളവര്‍ അങ്ങനെയല്ല. അതുകൊണ്ടാണ് സഭയും സാധാരണക്കാരും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞത്,’ ഇ.എന്‍. നന്ദകുമാര്‍ പറഞ്ഞു.
പുതിയ നരേഷന്‍ സൃഷ്ടിക്കുന്ന സഭാധ്യക്ഷന്മാര്‍ ധരിച്ചത് ഹിന്ദുക്കളെ പാടെ അങ്ങോട്ട് മതപരിവര്‍ത്തനം നടത്താം എന്നായിരുന്നുവെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു. സോപ്പും ചീപ്പും കണ്ണാടിയും കൊടുത്ത് ഹിന്ദുക്കളെ മതം മാറ്റിയിട്ട് അവര്‍ക്ക് വേണ്ടി പള്ളി പണിയുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഇ.എന്‍. നന്ദകുമാര്‍ ആരോപിച്ചു.
പുലയ സമുദായത്തില്‍ നിന്നുള്ള ആളുകള്‍ മതം മാറി വന്നാല്‍ സഭയിലുള്ളവര്‍ അത് അംഗീകരിക്കില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. പുലയ പള്ളികളുള്ള പ്രസ്ഥാനമാണ് ക്രൈസ്തവ സഭയെന്നും കോട്ടയത്തെ വിജയപുരം രൂപത മതം മാറിവന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളതാണെന്നും ആര്‍.എസ്.എസ് നേതാവ് പരാമര്‍ശിച്ചു.
വര്‍ണവിവേചനം ഏറ്റവും കൂടുതല്‍ നിലനില്‍ക്കുന്ന സഭയാണ് ക്രൈസ്തവ സഭയെന്നും നന്ദകുമാര്‍ പറഞ്ഞു. എറണാകുളത്ത് കറുത്ത നിറമുള്ള ഒരു അച്ഛന് വോളണ്ടറി റിട്ടയര്‍മെന്റ് എടുത്ത് പോകേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നും ആര്‍.എസ്.എസ് നേതാവ് ആരോപിച്ചു.
കന്യാസ്ത്രീകള്‍ ആദ്യം പോകേണ്ടത് മുസ്‌ലിങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനാണ്. അതിനുവേണ്ടി അവര്‍ മലപ്പുറത്തേക്ക് മറ്റും പോയാല്‍ അവരുടെ കാല് വെട്ടിയെടുക്കാന്‍ മുസ്‌ലിം തീവ്രവാദികള്‍ ശ്രമിക്കുമെന്നും ഇ.എന്‍. നന്ദകുമാര്‍ പറഞ്ഞു. ഇവരൊന്നും മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് ചിന്തിക്കുന്നേ ഇല്ല. സഭാധ്യക്ഷന്മാര്‍ക്ക് എപ്പോഴും ഹിന്ദുക്കളിലെ പ്രശ്‌നങ്ങളില്‍ അടങ്ങാത്ത ദാഹമാണ് ഉള്ളതെന്നും നന്ദകുമാര്‍ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനായി സഭകള്‍ ഇറങ്ങുകയാണെങ്കില്‍ കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ അതിനെ ശക്തമായി ചെറുക്കുമെന്നും ഇ.എന്‍. നന്ദകുമാര്‍ പറഞ്ഞു.
അച്ഛന്‍ എന്നതിന്റെ ഇംഗ്ലീഷ് വാക്ക് അങ്കിള്‍ എന്നാണ്. സ്വന്തം പേരില്‍ പോലും വൈകൃതം കൊണ്ടുനടക്കുന്ന പാതിരിമാരെ താന്‍ മനസിലാക്കുന്നത് സാമൂഹികദ്രോഹ വിഭാഗമായിട്ടാണെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.
Content Highlight: It is the fathers who sweep away the money that falls in the church like the Devaswom boards: RSS leader