| Thursday, 6th February 2014, 10:21 am

അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ നിരസിച്ച് ആര്‍.എസ്.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന് ആര്‍.എസ്.എസ് പിന്തുണ ഉണ്ടായിരുന്നെന്ന ഹിന്ദുത്വ നേതാവ് അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ നിരസിച്ച് ആര്‍.എസ്.എസ്.

കാരവന്‍ മാസികയാണ് അസീമാനന്ദയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത് വിട്ടത്. ജയിലില്‍ വച്ച് നല്‍കിയ അഭിമുഖത്തിലാണ് അസീമാനന്ദ ഭീകരാക്രമണങ്ങളിലെ ആര്‍.എസ്.എസ് പിന്തുണയെക്കുറിച്ച് വെളിപ്പെടുത്തിയത്.

എന്നാല്‍ ജയിലുള്ള അസീമാനന്ദയുമായുള്ള അഭിമുഖം എങ്ങനെ സാധ്യമാകാനാണെന്ന് ആര്‍.എസ്.എസ് വക്താവ് റാം മാധവ് ചോദിച്ചു. സംഭാഷത്തിന്റെ സത്യാവസ്ഥ പരിശോധിക്കണമെന്നും റാം പറഞ്ഞു.

കാരവന്‍ മാസികയിലെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും നുണയുമാണെന്നാണ് അസീമാനന്ദയുടെ വക്കീല്‍ ജെ.എസ് റാണ പറഞ്ഞു.

2007 ലെ സംഝൗത എക്‌സ്പ്രസ് സ്‌ഫോടനം, ഹൈദ്രാബാദിലെ മക്ക മസ്ജിദ്, രാജസ്ഥാനിലെ അജ്മര്‍ ദര്‍ഗ്, 2006ലെയും 2008ലെയും മലെഗാവ് സ്‌ഫോടനങ്ങള്‍ എന്നിവയെല്ലാം ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പിന്തുണയോടെയാണ് നടന്നതെന്നായിരുന്നു അസീമാനന്ദ പറഞ്ഞത്.

അന്വേഷണ ഏജന്‍സി അസീമാനന്ദയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെങ്കിലും ആര്‍.എസ്.എസ് നേതാക്കളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല. കാരവന്‍ മാസികയുടെ വെളിപ്പെടുത്തലുകള്‍ ഇതില്‍ മാറ്റങ്ങള്‍ വരുത്തുമെന്നതില്‍ വ്യക്തയില്ലെന്നാണ് സൂചന.

ആഭ്യന്തര മന്ത്രാലയം ഇത് ഗൗരവമായെടുക്കമമെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല പറഞ്ഞു. ഇലക്ഷന്‍ അടുക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more