| Thursday, 13th March 2025, 8:59 pm

തുഷാര്‍ ഗാന്ധിക്കെതിരായ ആര്‍.എസ്.എസ് ആക്രമണം; നഗരസഭ കൗണ്‍സിലറടക്കം അഞ്ച് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്.

സ്വമേധയായാണ് പൊലീസ് കേസെടുത്തത്. പ്രതികളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നും പൊലീസ് പറഞ്ഞു. വഴി തടയല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

നെയ്യാറ്റിന്‍കരയിലെ ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനായാണ് മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രമുഖ ഗാന്ധിയനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധി എത്തിയത്. അപ്പോഴാണ് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ വഴി തടഞ്ഞത്.

രാജ്യത്തിന്റെ ആത്മാവിനെ ക്യാന്‍സര്‍ ബാധിച്ചിരിക്കുകയാണെന്നും ആ ക്യാന്‍സറാണ് ആര്‍.എസ്.എസ് എന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു ആര്‍.എസ്.എസ് – ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞുകൊണ്ടാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്.

Content Highlight: RSS attack on Tushar Gandhi; Five people including a municipal councilor arrested

We use cookies to give you the best possible experience. Learn more