| Sunday, 15th March 2020, 5:57 pm

പാലക്കാട് മുസ്‌ലിം യുവാക്കള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് കോങ്ങാമ്പാറ ഫാം ഹൗസ് തൊഴിലാളികളായ യുവാക്കള്‍ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം. ശനിയാഴ്ച ഉച്ചയോടെയാണ് ആക്രമണം. ആസിഫ്, അര്‍ഷിദ്, അനീഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

യുവാക്കള്‍ സഞ്ചരിച്ച വാഹനം തടയുകയും വഴിയിലൂടെ പോവാന്‍ പാടില്ലെന്ന് പറഞ്ഞ് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിക്കുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഞങ്ങള്‍ മുസ്‌ലിങ്ങള്‍ ആണെന്ന കാരണം പറഞ്ഞാണ് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചത്. നീ മുസ്‌ലിമല്ലേ എന്ന് ചോദിച്ചുകൊണ്ട് മുസ്‌ലിം വേഷധാരിയായ ഞങ്ങളിലൊരാളെ ആര്‍.എസ്.എസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചക്കുകയായിരുന്നു’. യുവാക്കളിലൊരാളായ ആസിഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പൊലീസില്‍ വിവരമറിയിച്ചതിന് പിന്നാലെ പതിനാലോളം പേര്‍ ബൈക്കിലെത്തി തങ്ങളെ കൂട്ടമായി ആക്രമിക്കുകയായിരുന്നുവെന്നും ആസിഫ് പറഞ്ഞു.

വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയുടെയും കുട്ടികളുടെയും മുന്നിലിട്ടും അവര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് ആസിഫ് പറഞ്ഞു. മര്‍ദ്ദനമേറ്റ യുവാക്കള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആക്രമണം നടന്ന സമയത്ത് പൊലീസിനെ വിവരമറിയിച്ചുവെങ്കിലും ഇതുവരെയും പൊലീസ് മൊഴിയെടുക്കാന്‍ എത്തിയിട്ടില്ലെന്നും ആസിഫ് പറഞ്ഞു. പ്രദേശത്തെ പ്രധാന ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more