ന്യൂദല്‍ഹി: പൗരത്വ ഭേദഗതി വിഷയത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ആര്‍.എസ്.എസ്. അയോധ്യക്കേസില്‍ സുപ്രീം കോടതി വിധിക്ക് മുമ്പ് സ്വീകരിച്ച നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി വിഷയത്തില്‍ സ്വീകരിച്ചില്ലെന്നാണ് ആര്‍.എസ്.എസ് ഉന്നയിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്തിയാല്‍ രാജ്യത്താകമാനം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമെന്ന കാര്യം ബി.ജെ.പി മറന്നുപോയെന്നും ആര്‍.എസ്.എസ് വിമര്‍ശിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സി.എ.എ നടപ്പിലാക്കുന്നതിന് മുമ്പ് ന്യൂനപക്ഷവുമായി യാതൊരു ആശയവിനിമയവും നടത്താത്തതിനാലാണ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടായതെന്നും ആര്‍.എസ്.എസ് പറഞ്ഞു.
പ്രക്ഷോഭത്തിന്റെ തീവ്രത കുറക്കാന്‍ ജനുവരി 26 വരെ പ്രത്യേക പദവി നടപ്പിലാക്കാനും ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പ്രക്ഷോഭങ്ങള്‍ ഇത്രയും ശക്തമാവുമെന്ന് കരുതിയില്ലെന്ന് ബി.ജെ.പി എം.പി രാജേന്ദ്ര അഗര്‍വാള്‍ എക്കണോമിക് ടൈംസിനോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രക്ഷോഭങ്ങളെ ശക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.