| Sunday, 14th February 2010, 10:52 am

ആര്‍ എസ് സി കള്‍ച്ചറല്‍ കമ്യൂണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ കള്‍ച്ചറല്‍ കമ്മ}ണ്‍ സമാപന സംഗമം ഉദ്ഘാടനം റെഡ് ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഹാജ് അല്‍ സര്‍ഊനി നിര്‍വ്വഹിച്ചു. മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നവരായത് കൊണ്ടാണ് അറബ് സമൂഹത്തിë അവര്‍ പ്രിയങ്കരരായി മാറിയതെന്ന് അദ്ദേഹം പറഞ്ഞു. കരള സന്ദര്‍ശിച്ചപ്പോഴും മലയാളികളുടെ അദ്ധ്വാനവും കാര്യശേഷിയും ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അല്‍ ഇത്തിഹാദ് സ്‌കൂളിലായിരുന്നു ചടങ്ങ്.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രമേയ പ്രഭാഷണവും കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണവും നടത്തി. തോമസ് (ഇന്ത്യന്‍ കോണ്‍സുലേറ്റ്), കോണ്‍സുല്‍ അന്‍സുല്‍ ശര്‍മയുടെ സന്ദേശം സദസ്സിനെ അറിയിച്ചു. മുസ്തഫ ദാരിമി വിളയൂര്‍ അദ്ധ്യക്ഷത വഹിച്ചു

ഫാസിസം, തീവ്രവാദം, അരാഷ്ട്രീയത എന്ന ശീര്‍ഷകത്തില്‍ നടന്ന സോഷ്യല്‍ ഡിസ്‌കഷനില്‍ എന്‍ എം സ്വാദിഖ് സഖാഫി വിഷയമവതരിപ്പിച്ചു. സിറാജ് ജദിന പത്രം ഗള്‍ഫ് എഡിഷന്‍ ചീഫ് എഡിറ്റര്‍ നിസാര്‍ സൈദ് മോഡറേറ്ററായിരുന്നു. കെ എം അബ്ബാസ് (സിറാജ്), പുത്തൂര്‍ റഹ്മാന്‍ (കെ എം സി സി) ടി സി എ റഹ്മാന്‍ (ഐ എം സി സി) യൂനസ് വടകര (ദല), എം ജി പുഷ്പാകരന്‍ (ഒ ഐ സി സി) സി.എം. അബ്ദുള്ള ചേറൂര്‍ (എസ് വൈ എസ്) പ്രസംഗിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more