| Saturday, 14th March 2026, 7:18 pm

കരുതലിന്റെ കാതല്‍; വയനാട് ടൗണ്‍ഷിപ്പിലെ താമസക്കാര്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങാന്‍ ഒരു ലക്ഷം വീതം

അനിത സി

തിരുവനന്തപുരം: ഒരുക്കിയ വയനാട് ടൗണ്‍ഷിപ്പിലെ താമസക്കാര്‍ക്ക് കൂടുതല്‍ ധനസഹായവുമായി സംസ്ഥാന സര്‍ക്കാര്‍. മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ താമസിക്കുന്ന വീടുകളിലേക്ക് സാധന സാമഗ്രികള്‍ വാങ്ങിക്കാനായി ഒരു ലക്ഷം രൂപ വീതം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്റെ ബില്ല് സമര്‍പ്പിക്കുന്നതിനനുസരിച്ച് തുക കൈമാറാനാണ് തീരുമാനം.

ദുരന്തബാധിതര്‍ക്കായി ലോകോത്തര പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് യാഥാര്‍ത്ഥ്യമാക്കിയാണ് മാര്‍ച്ച് ഒന്നിന് വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം നാടിന് സമര്‍പ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ടൗണ്‍ഷിപ്പ് വെറും പുനരധിവാസമല്ല, മറിച്ച് ഒരു നാടിന്റെ തന്നെ പുനര്‍നിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഈ നിലപാടിന്റെ സാക്ഷാത്കാരമാണ് ടൗണ്‍ഷിപ്പ് താമസക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുതിയ ധനസഹായമെന്നും മുഖ്യമന്ത്രി കുറിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ കൈവിടില്ലെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഉറച്ച നിലപാടിന്റെ തുടര്‍ച്ചയായി വയനാട് ടൗണ്‍ഷിപ്പിലെ താമസക്കാര്‍ക്ക് സാധന സാമഗ്രികള്‍ വാങ്ങുന്നതിന് ഒരു ലക്ഷം രൂപ വീതം അനുവദിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നല്‍കുക. സാധനങ്ങള്‍ വാങ്ങുന്നതിന്റെ ബില്ല് സമര്‍പ്പിക്കുന്നതിനനുസരിച്ച് തുക കൈമാറും.

ദുരന്തബാധിതര്‍ക്കായി ലോകോത്തര പുനരധിവാസ പദ്ധതി നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ ഉറപ്പ് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം നാടിന് സമര്‍പ്പിക്കുകയുണ്ടായി.

വെറും പുനരധിവാസമല്ല, മറിച്ച് ഒരു നാടിന്റെ തന്നെ പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിലപാടിന്റെ സാക്ഷാത്കാരമാണ് ടൗണ്‍ഷിപ്പ് താമസക്കാര്‍ക്ക് നല്‍കിയിട്ടുള്ള പുതിയ ധനസഹായം.

content Highlight: The essence of care; Rs 1 lakh each to buy essential goods for residents of Wayanad Township

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more