| Saturday, 27th December 2025, 3:26 pm

ആര്‍.ആര്‍.എസ് ശക്തമായ സംഘടന, അതിന്റെ താഴെ തട്ടില്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രി: ദിഗ് വിജയ് സിങ്

ഫസീഹ പി.സി.

ന്യൂദല്‍ഹി: ആര്‍.എസ്. എസ് ശക്തമായ സംഘടനയെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ്. ആര്‍.എസ്.എസിന്റെ താഴെതട്ടില്‍ പ്രവര്‍ത്തിച്ചയാളാണ് ഇപ്പോള്‍ പ്രധാനമന്ത്രിയെന്ന് ദിഗ് വിജയ് സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍.എസ്.എസ് നേതാവ് എല്‍.കെ. അദ്വാനി എന്നിവരുടെ ഫോട്ടോ പങ്കുവെച്ചുള്ള എക്‌സ് പോസ്റ്റിലാണ് ആദ്യം ദിഗ് വിജയ് ഇത്തരമൊരു പ്രതികരണം നടത്തിയത്.

പിന്നാലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയിലും ദിഗ് വിജയ് സമാന നിലപാട് സ്വീകരിച്ചുവെന്നാണ് വിവരം

എന്നാല്‍ താന്‍ ആര്‍.എസ്.എസിനെ പുകഴ്ത്തിയിട്ടില്ലെന്നും താനൊരു ആര്‍.എസ്.എസ് വിരോധിയാണെന്നും പറഞ്ഞ് ദിഗ് വിജയ് രംഗത്തെത്തി. കോണ്‍ഗ്രസില്‍ സംഘടന തലത്തില്‍ അടക്കം വലിയ മാറ്റം ആവശ്യമുണ്ടെന്നും താഴെ തട്ടില്‍ പാര്‍ട്ടി ചലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ ഡി.സി.സി. അധ്യക്ഷ്യന്മാരെ നിയമിക്കുന്നത് മാത്രമാണ് നടക്കുന്നതെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആര്‍.എസ്.എസിന്റെ സംഘടനാ പ്രവര്‍ത്തനം കണ്ട് പഠിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഞാന്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഞാനൊരു ശക്തമായ ഒരു ആര്‍.ആര്‍.എസ് വിരോധിയാണ്. ആര്‍.എസ്.എസുമായി യാതൊരുവിധ അടുപ്പവുമില്ല. ഞാന്‍ ആര്‍.ആര്‍.എസിനെ പൂര്‍ണമായി എതിര്‍ക്കുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരു നിര്‍ദേശം വെച്ചത് ഒരു തെറ്റാണോ?’ ദിഗ് വിജയ് സിങ് പറഞ്ഞു.

Content Highlight: RRS is a powerful organization, and the current Prime Minister is someone who worked at its base: Digvijaya Singh

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more