ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തില്‍ 155 റണ്‍സിന് പുറത്തായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റെടുത്ത ആര്‍.സി.ബി 19.2 ഓവറില്‍ ഓള്‍ ഔട്ടാവുകയായിരുന്നു.
ഗുജറാത്ത് ബൗളിങ്ങില്‍ അര്‍ഷാദ് ഖാന്‍ മൂന്ന് വിക്കറ്റും റാഷിദ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും നേടിയപ്പോള്‍ ആര്‍.സി.ബി ബാറ്റിങ് നിര സമ്മര്‍ദത്തിലാവുകയായിരുന്നു. കഗിസോ റബാദ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.
മറ്റൊരു മത്സരത്തില്‍ കൂടി ടീം ഓള്‍ ഔട്ട് ആയതോടെ ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഓള്‍ ഔട്ടാവുന്ന രണ്ടാമത്തെ ടീമായും ആര്‍.സി.ബി മാറി. ഇതുവരെ 27 തവണയാണ് ബെംഗളൂരു ഓള്‍ ഔട്ടായിട്ടുള്ളത്. ഈ മോശം നേട്ടത്തില്‍ പഞ്ചാബ് കിങ്സിനൊപ്പമാണ് ആര്‍.സി.ബിയുള്ളത്. 32 തവണ പുറത്തായ ദല്‍ഹി ക്യാപിറ്റല്‍സാണ് ഒന്നാം സ്ഥാനത്തുള്ളത്.
ദല്‍ഹി ക്യാപിറ്റല്‍സ്-32
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-27
പഞ്ചാബ് കിങ്സ്-27
രാജസ്ഥാന്‍ റോയല്‍സ്-26
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-26
മുംബൈ ഇന്ത്യന്‍സ്-21
സണ്‍റൈസേഴ്സ് ഹൈദരാബാദ്-16
ചെന്നൈ സൂപ്പര്‍ കിങ്സ്-13
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്-8
ഗുജറാത്ത് ടൈറ്റന്‍സ്-8
അതേസമയം മത്സരത്തില്‍ ദേവ്ദത്ത് പടിക്കലാണ് ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. 26 പന്തില്‍ 40 റണ്‍സാണ് പടിക്കല്‍ നേടിയത്. അഞ്ച് ഫോറുകളും രണ്ട് സിക്‌സുമാണ് താരം സ്വന്തമാക്കിയത്. വിരാട് കോഹ്ലി 13 പന്തില്‍ 28 റണ്‍സും നേടി. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ക്യാപ്റ്റന്‍ രജത് പടിദാര്‍ 19 റണ്‍സും റൊമാരിയോ ഷെപ്പേര്‍ഡ് 17 റണ്‍സും നേടി പൊരുതി.
Content Highlight: Royal Challenger’s Bangalore create a unwanted record in IPL