| Tuesday, 18th December 2018, 1:39 pm

കളിയ്ക്കിടെ ഇശാന്ത് ശര്‍മ്മയും ജഡേജയും തമ്മില്‍ വഴക്ക്; പിടിച്ച് മാറ്റി ഷമിയും കുല്‍ദീപ് യാദവും

സ്പോര്‍ട്സ് ഡെസ്‌ക്

പെര്‍ത്തിലെ തോല്‍വിക്കിടെ ഗ്രൗണ്ടില്‍ ഇശാന്ത് ശര്‍മ്മയും രവീന്ദ്ര ജഡേജയും പരസ്പരം കൊമ്പുകോര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നാലാം ദിനത്തിന്റെ രണ്ടാം സെഷനില്‍ ഡ്രിങ്ക്‌സ് ബ്രേക്കിനിടെയാണ് സംഭവം.

സബ്‌സറ്റിറ്റിയൂട്ട് ഫീല്‍ഡറായെത്തിയ ജഡേജയും ഇശാന്തും വിക്കറ്റിനടുത്ത് വെച്ച് പരസ്പരം വിരല്‍ ചൂണ്ടി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇരുവരും തമ്മിലുള്ള വാഗ്വാദം 90 സെക്കന്റോളം നീണ്ടു നിന്നു. തുടര്‍ന്ന് കുല്‍ദീപ് യാദവും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ഇരുവരെയും അനുനയിപ്പിച്ചത്.

ഫീല്‍ഡ് പ്ലേസിങ്ങിന്റെ കാര്യത്തിലാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോക്‌സ് ന്യൂസാണ് താരങ്ങളുടെ തര്‍ക്കത്തിന്റെ വീഡിയോ പുറത്തു വിട്ടത്.

വീഡിയോ

https://www.thenews.com.pk/latest/407579-australia-vs-india-row-breaks-out-mid-test-between-ishant-sharma-and-ravindra-jadeja

Latest Stories

We use cookies to give you the best possible experience. Learn more