2016 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം പുതിയ നിയമത്തിലൂടെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച നടനാണ് റോഷന്‍ മാത്യൂ. തുടര്‍ന്ന് ആനന്ദം, അടി കപ്യാരെ കൂട്ടമണി, കൂടെ തുടങ്ങിയ ചിത്രങ്ങളിലെ റോളുകളിലൂടെ സിനിമാ പ്രേക്ഷകര്‍ക്ക് പരിചിതനായ താരം മലയാളത്തിന് പുറമെ തമിഴ് ഹിന്ദി ചിത്രങ്ങളിലും ഇപ്പോള്‍ സ്ഥിരസാന്നിധ്യമാണ്.
Photo: Moneycontrol
ചോക്ക്ഡ്, ഡാര്‍ലിങ്‌സ്, ഉല്‍ജാഹ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെ ഭാഗമായ താരം കപ്പേള, പുതിയ നിയമം തുടങ്ങിയ ചിത്രങ്ങളില്‍ വില്ലന്‍ വേഷവും കൈകാര്യം ചെയ്തിരുന്നു. ആദ്യ ചിത്രത്തില്‍ തന്നെ വില്ലന്‍ വേഷത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് റോഷന്‍ കഴിഞ്ഞ ദിവസം ഫിലിമി ബീറ്റ് മലയാളം യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖം ചര്‍ച്ചയായിരുന്നു.
കരിയറില്‍ ഏതെങ്കിലും വേഷം ചെയ്യരുതെന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും നിങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു പുതിയ നിയമത്തിലെ വേഷത്തെക്കുറിച്ച് റോഷന്‍ സംസാരിച്ചത്.
തന്റെ ആദ്യ ചിത്രമായ പുതിയ നിയമം ചെയ്യരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നുവെന്നും ആദ്യ ചിത്രത്തില്‍ തന്നെ വില്ലനായും റേപ്പിസ്റ്റ് ആയും വന്നുകഴിഞ്ഞാല്‍ വലിയ പ്രശ്‌നാമാകുമെന്നായിരുന്നു പലരുടെയും അഭിപ്രായമെന്നും താരം പറഞ്ഞു. എന്നാല്‍ ആദ്യ ചിത്രത്തിന് ശേഷം രണ്ടാമതൊരു ചിത്രമുണ്ടെങ്കില്‍ മാത്രമല്ലേ പ്രശ്‌നമുള്ളൂ എന്നായിരുന്നു തന്റെ മറുപടിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
Photo: T series/ Youtube.com
എ.കെ സാജന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും നയന്‍താരയും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു പുതിയ നിയമം. നയന്‍താര അവതരിപ്പിച്ച വാസുകിക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമവും തുടര്‍ന്ന് തന്നെ ഉപദ്രവിച്ചവര്‍ക്കെതിരെ നടത്തുന്ന പ്രതികാരവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തില്‍ വാസുകിക്ക് നേരെ അതിക്രമം നടത്തുന്ന ആര്യന്‍ എന്ന കഥാപാത്രമായാണ് റോഷന്‍ വേഷമിട്ടിരുന്നത്.
അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ചയാണ് റോഷന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ജനുവരി 22 ന് റിലീസാവുന്ന ചിത്രം മട്ടാഞ്ചേരിയില്‍ നടക്കുന്ന ഡബ്ല്യൂ.ഡബ്ല്യൂ.ഇ ഫൈറ്റിനെ പശ്ചാത്തലമായാണ് ഒരുങ്ങുന്നത്. അര്‍ജുന്‍ അശോകന്‍, വൈശാഖ് നായര്‍ ഇഷാന്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്നും സൂചനകളുണ്ട്.
Content Highlight: Roshan Mathew talks about his debut film puthiya niyamam