സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചത്താ പച്ച ഇന്നാണ് (22) തിയേറ്ററുകളിലെത്തുന്നത്. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡബ്ല്യു. ഡബ്ല്യ.ഇ പശ്ചത്തലമായെത്തുന്ന ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്.
സിനിമയില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് തുടങ്ങി യുവതാരനിര അണിനിരക്കുന്നുണ്ട്. ചിത്രത്തില്‍ വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ എത്തുന്നത്. ഇപ്പോള്‍ റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയെ കുറിച്ചും സെറ്റിലെ വിശേഷങ്ങളും പങ്കുവെക്കുകയാണ് റോഷന്‍ മാത്യു.
ചത്താ പച്ച/ Theatrical poster
‘വിഷ്വലി ഞങ്ങള്‍ അവതരിപ്പുിക്കുന്ന സംഭവം വളരെ പുതുമയുള്ളതാണ്. ഗുസ്തിയും മറ്റ് സ്‌പോര്‍ട്‌സ് സിനിമകളൊക്കെ വന്നിട്ടുണ്ടെങ്കിലും ഡബ്ല്യു. ഡബ്ല്യ. ഇയെ ആസ്പദമാക്കി ഒരു സിനിമ ആദ്യമായാണ്. ഇതൊരു ആക്ഷന്‍ സിനിമയാണെങ്കിലും കോര്‍ ഇമോഷന്‍ സഹോദര ബന്ധവും മാതാപിതാക്കള്‍ തമ്മിലുള്ള ബന്ധവുമൊക്കെയാണ്. അതുകൊണ്ട് എല്ലാ ആളുകള്‍ക്കും സിനിമ കണക്ട് ചെയ്യാന്‍ പറ്റുമെന്നാണ് വിശ്വസിക്കുന്നത്.
ചെറുപ്പത്തില്‍ ഡബ്ലു. ഡബ്ല്യ. ഇ കുറെ കണ്ടിട്ടുണ്ടെങ്കിലും കുറച്ച് കഴിഞ്ഞപ്പോള്‍ അത് കാണാതായി. ടച്ച് ആകെ പോയി ഒരു കണക്ഷനുമില്ലാതെ പോയിരുന്നു. പിന്നെ ഈ സിനിമ വന്നപ്പോള്‍ വീണ്ടും അത് ഫോളോ ചെയ്യാന്‍ തുടങ്ങി. രാത്രി ഉറങ്ങുന്നത് വരെ ഡബ്ല്യു. ഡബ്ല്യു.ഇയാണ് യൂട്യൂബില്‍ കണ്ട് കൊണ്ടിരിക്കുക,’ റോഷന്‍ പറയുന്നു.
മറ്റ് അഭിനേതാക്കളില്‍ നിന്ന് ഈ സിനിമയില്‍ ഏറ്റവും ഡബ്ല്യു.ഡബ്ല്യു.ഇ ഫൈറ്റ് കുറവുള്ളത് തനിക്കാണെന്നും എന്നാല്‍ ഏറ്റവും കൂടുതല്‍ പരിപാടി ഇരുന്നു കണ്ടത് താനാണെന്നും റോഷന്‍ പറയുന്നു. കൊമേഴ്ഷ്യല്‍ സിനിമകള്‍ ചെയ്യണമെന്ന കാരണം കൊണ്ട് മാത്രം രണ്ട് സിനിമകള്‍ ചെയ്തിട്ട് താന്‍ അത് ആസ്വദിച്ചിരുന്നില്ലെന്നും ചത്താ പച്ചയുടെ സെറ്റ് അങ്ങനെയെ ആയിരുന്നില്ലെന്നും റോഷന്‍ പറഞ്ഞു.
സിനിമയില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി കാമിയോ റോളില്‍ എത്തുന്നുവെന്ന് വാര്‍ത്തകര്‍ ആരാധകര്‍ ആകാംക്ഷയോടെ കേട്ടിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ബോളിവുഡ് വമ്പന്മാരായ ശങ്കര്- എഹ്‌സാന്‍- ലോയ് കോമ്പോയാണ് ചത്താ പച്ചയുടെ സംഗീത സംവിധാനം. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് കേരളത്തിലെ തിയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.
Content Highlight: Roshan Mathew shares about the movie Chatha Pacha and the special moments from the set