റോഷന്‍ മാത്യുവും സെറിന്‍ ശിഹാബും പ്രധാന വേഷങ്ങളിലെത്തുന്ന ഇത്തിരി നേരം തിയേറ്ററുകളിലേക്ക്. പ്രശാന്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. ഇന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ജിയോ ബേബി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് വിശാഖ് ശക്തിയാണ്.
റോഷനും സെറിന്‍ ശിഹാബുമുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതാദ്യമായാണ് ഈ കോമ്പോ ഒന്നിക്കുന്നത്. സിനിമയില്‍ ഇവര്‍ക്ക് പുറമെ ആനന്ദ് മന്മഥന്‍, ജിയോ ബേബി, കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, ഷൈനു. ആര്‍. എസ്, അമല്‍ കൃഷ്ണ
തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.
മാന്‍കൈന്‍ഡ് സിനിമാസ്, ഐന്‍സ്റ്റീന്‍ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, ഐന്‍സ്റ്റീന്‍ സാക്ക് പോള്‍, സജിന്‍ എസ്. രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
രാകേഷ് ധരന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത് ഫ്രാന്‍സിസ് ലൂയിസാണ്. സംഗീതവും ഗാനരചനയും ബേസില്‍ സി.ജെയാണ്. സൗണ്ട് മിക്‌സിങ് സന്ദീപ് ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ മഹേഷ് ശ്രീധര്‍, കോസ്‌റ്യൂംസ് ഫെമിന ജബ്ബാര്‍, മേക്കപ്പ് രതീഷ് പുല്‍പ്പള്ളിയും വി.എഫ്.എക്‌സ് കൈകാര്യം ചെയ്തിരിക്കുന്നത് സുമേഷ് ശിവനുമാണ്.
Content highlight: Roshan Mathew and Serin Shihab’s film ‘Itthiri Neram to theaters