| Wednesday, 21st January 2026, 10:45 am

എനിക്കായിരുന്നു സംശയം; അവര്‍ക്ക് എന്റെ കഥാപാത്രത്തില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നു: റോഷന്‍ മാത്യു

ഐറിന്‍ മരിയ ആന്റണി

2026ല്‍ ഇറങ്ങാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചത്താ പച്ച റിങ് ഓഫ് റൗഡീസ്. റോഷന്‍ മാത്യു, അര്‍ജുന്‍ അശോകന്‍, വൈശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് തുടങ്ങി യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം ഡബ്ല്യു. ഡബ്ല്യു. ഇയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

മട്ടാഞ്ചേരി പശ്ചാത്തലമായെത്തുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ഴോണറായാണ് എത്തുന്നത്. സിനിമയില്‍ വെട്രി എന്ന കഥാപാത്രമായാണ് റോഷന്‍ എത്തുന്നത്. ഇതുവരെ ചെയ്യാത്ത വ്യത്യസ്തമായ വേഷത്തിലാണ് ചിത്രത്തില്‍ റോഷന്‍ എത്തുന്നത്. ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വെട്രി എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് റോഷന്‍.

‘ചത്താ പച്ച സിനിമ ശരിക്കും എനിക്ക് റിഫ്രഷിങ്ങായിരുന്നു. തീര്‍ച്ചയായും ഞങ്ങളെല്ലാവരും ഇങ്ങനെയൊരു സിനിമയുടെ കഥാപാത്രവും കിട്ടാന്‍ കാത്തിരിക്കുകയായിരുന്നു. സാധാരണ ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ചത്താ പച്ച. അദ്വൈതിനും ഷിഹാനും എന്നെക്കാള്‍ ആത്മവിശ്വസമുണ്ടായിരുന്നു ഈ കഥപാത്രത്തില്‍.

ചത്താ പച്ച എന്ത് കൊണ്ടും എനിക്കൊരു പുതിയ സിനിമയാണ്. സിനിമയുടെ ടെക്‌നീഷ്യന്‍സ് എല്ലാവരും തന്നെ കഥാപാത്രങ്ങളുടെ ലുക്കില്‍ വളരെ പര്‍ട്ടിക്കുലറായിരുന്നു. അദ്വൈതും കഥാപാത്രത്തിന്റെ ലുക്ക് കൊണ്ടുവരുന്നതില്‍ വളരെ പര്‍ട്ടികുലറായിരുന്നു. മേക്കപ്പ് പോലെയുള്ള കാര്യങ്ങള്‍ ഞാന്‍ സിനിമയില്‍ സെക്കന്‍ഡറിയായിട്ടേ കണ്ടിരുന്നുള്ളു,’ റോഷന്‍ പറയുന്നു.

വിഷ്വലില്‍ എത്രത്തോളും ക്ലാരിറ്റി കൊണ്ടുവരുന്നുവെന്നത് വളരെ ശ്രദ്ധിക്കുന്നയാളാണ് അദ്വൈതെന്നും അത് അദ്ദേഹത്തില്‍ കണ്ട ഒരു ക്വാളിറ്റിയാണെന്നും റോഷന്‍ പറയുന്നു. അത്തരം ഒരു വേള്‍ഡാണ് സിനിമയില്‍ നമ്മള്‍ സെറ്റ് ചെയ്യുന്നതെന്നും സിനിമയ്ക്ക് പുറകില്‍ നല്ല എഫേര്‍ട്ട് ഉണ്ടായിരുന്നുവെന്നും റോഷന്‍ പറഞ്ഞു.

സിനിമയില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി കാമിയോ റോളില്‍ എത്തുന്നുവെന്ന് വാര്‍ത്തകര്‍ ആരാധകര്‍ ആകാംക്ഷയോടെ കേട്ടിരുന്നു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രത്തിന്റെ പ്രൊമോഷന്‍ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ജനവുരി 22 (നാളെ) തിയേറ്ററുകളിലെത്തും.

Content Highlight: Roshan Mathew about  his  Vetri character in  Chatha Pacha

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more