| Sunday, 22nd November 2026, 3:03 pm

ക്ലാസ് കട്ട് ചെയ്താണ് വേട്ടക്കാരൻ കാണാൻ പോയത്; അത് പപ്പ കണ്ടുപിടിക്കുകയും ചെയ്തു: റോഷൻ ബഷീർ

അനുപമ കെ. സീത

2010ൽ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് നടൻ റോഷൻ ബഷീർ മലയാള സിനിമയിലേക്ക് വരുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന ഒരൊറ്റ സിനിമയിൽ വരുൺ എന്ന കഥാപാത്രം ചെയ്തുകൊണ്ട് ശ്രദ്ധേയനാവുകയായിരുന്നു താരം. കുബേര രാശി, ഭൈരവ, സർവ്വോപരി പാലാക്കാരൻ തുടങ്ങി വളരെ ചുരുക്കം സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് റോഷൻ.

നടൻ വിജയ്‌യുടെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹത്തിന്റെ സിനിമയായ വേട്ടക്കാരൻ ഇറങ്ങിയപ്പോൾ താനും ഒരു സുഹൃത്തും കൂടി ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയതിന്റെ രസകരമായ അനുഭവം പങ്കു വയ്ക്കുകയായിരുന്നു നടൻ. റെക്സ് മീഡിയ എന്റർടൈൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് താരം പങ്കു വെച്ചത്.

‘അന്നും ഇന്നും എന്നും ഞാൻ ഇളയദളപതിയുടെ ഹാർഡ്കോർ ഫാൻ തന്നെയാണ്. സിനിമയിൽ വന്നതിനുശേഷം ദൃശ്യത്തിനൊക്കെ മുന്നേ വേട്ടക്കാരൻ റിലീസ് ചെയ്ത വർഷം കൊച്ചിയിലെ ഒബ്രോൺ മാളിൽ ഞാനൊരു കോഴ്സ് ചെയ്തുകൊണ്ടിരിക്കുകയാണ്, എന്റെ കൂടെ കൊല്ലത്തുള്ള ഒരു ഫ്രണ്ടും ഉണ്ട്. ഇവൻ വിജയ് സാറിന്റെ ഭയങ്കര ഫാനായിരുന്നു. അത്രയും വലിയ ഫാനിനെ ഞാൻ കണ്ടിട്ടില്ല.അങ്ങനെ ഒരു ദിവസം വേട്ടക്കാരൻ റിലീസ് ആവുകയാണ്. ഞങ്ങൾ ക്ലാസ് ബങ്ക് ചെയ്തിട്ട് സിനിമക്ക് പോയി. അപ്പോഴൊക്കെ എന്റെ പപ്പ ഭയങ്കര സ്ട്രിക്റ്റാണ് മീൻസ് കള്ളം പറയാൻ പാടില്ല എന്നുള്ളത് ഭയങ്കര ഇമ്പോർട്ടന്റായിരുന്നു പപ്പയ്ക്ക്.

റോഷൻ ബഷീർ..Photo.Screen Grab/Youtube.com

അങ്ങനെ ഞങ്ങൾ സിനിമക്ക് പോയി. സിനിമയൊക്കെ എൻജോയ് ചെയ്തു. അടിപൊളി ഡാൻസൊക്കെ ചെയ്തു. ഭയങ്കര ഒരു വൈബ് കിട്ടിയ സിനിമയായിരുന്നു അത്. തിരിച്ച് ഫ്ലാറ്റിൽ വന്ന സമയത്ത് പപ്പ അവിടെ ഇരിപ്പുണ്ട്. സൈഡിൽ ഒരു പി.വി.സിയുടെ ഒരു പൈപ്പ് കാണാം. അത്യാവശ്യം തടിയുണ്ട്. അപ്പോൾ പപ്പ ക്ലാസ് എങ്ങനെ ഉണ്ടായിരുന്നുവെന്ന് ചോദിച്ചു. ഞാൻ ക്ലാസ് കുഴപ്പമില്ലെന്ന് പറഞ്ഞു. എനിക്കപ്പോൾ തന്നെ പിടി കിട്ടി സിനിമക്ക് പോയത് പപ്പ അറിഞ്ഞുവെന്ന്. അപ്പോൾ പിന്നെ ഞാൻ പറഞ്ഞു, ക്ലാസിന് പോയില്ല സിനിമക്ക് പോയെന്ന്,’ റോഷൻ പറഞ്ഞു.

താനത് ഓപ്പണായി പറഞ്ഞതുകൊണ്ട് പപ്പ ഒന്നും പറഞ്ഞില്ലെന്നും, പറഞ്ഞിട്ട് പോവായിരുന്നുവെന്നാണ് പറഞ്ഞതെന്നും നടൻ കൂട്ടിച്ചേർത്തു. കള്ളം പറഞ്ഞിട്ടും ക്ലാസ് കട്ട് ചെയ്തിട്ടും സിനിമക്ക് പോയിട്ടുണ്ടെങ്കിൽ അത് വിജയ് ദളപതിയെ കാണാൻ വേണ്ടി മാത്രമാണെന്നും താരം വ്യക്തമാക്കി. പിന്നീട് ദൃശ്യവും പാപനാശവും ചെയതിന് ശേഷമാണ് വിജയിന്റെ  കൂടെ ഭൈരവ  എന്ന സിനിമ ചെയ്തതെന്നും നടൻ പറഞ്ഞു.

Content Highlight: Roshan Basheer shared a memory of bunking class to watch the movie Vettaikaran.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more