| Wednesday, 28th May 2014, 3:54 pm

പുതുമുഖ നടിയെപ്പോലെയാണ് മജ്ഞുവിനെ പരിഗണിച്ചത്: റോഷന്‍ ആന്‍ഡ്രൂസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഹൗ ഓള്‍ഡ് ആര്‍ യുവില്‍ പുതുമുഖ നടിയെപ്പോലെയാണ് താന്‍ മഞ്ജുവിനെ പരിഗണിച്ചതെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. മഞ്ജുവില്ലെങ്കിലും ഈ സിനിമ ചെയ്യുമായിരുന്നെന്നും എന്നാല്‍ മഞ്ജു വന്നപ്പോള്‍ അത് സിനിമയ്ക്ക് ഗുണം ചെയ്‌തെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഇത് മഞ്ജു വാര്യരുടെ കഥയല്ലെന്നും നിരുപമ എന്ന യു.ഡി ക്ലാര്‍ക്കിന്റെ കഥയാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. ഒരു സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടല്ല ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമ ഉണ്ടായതെന്നും റോഷന്‍ പ്രതികരിച്ചു.

മന്ത്രി എം.കെ മുനീര്‍ വിളിച്ചെന്നും സിനിമയിലെ സന്ദേശം നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്ന് അറിയിച്ചതായും റോഷന്‍ പറഞ്ഞു. സിനമിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ സിനിമയെക്കുറിച്ച് വിവാദങ്ങള്‍ ഉണ്ടായിരുന്നു. സിനിമയില്‍ നിന്ന് ഒഴിയണമെന്ന് കുഞ്ചാക്കോ ബോബന് സമ്മര്‍ദ്ദമുണ്ടായിരുന്നതായി അറിയാമായിരുന്നെന്നും എന്നാല്‍ അദ്ദേഹം സിനിമയില്‍ ഉറച്ച് നിന്നെന്നും റോഷന്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more