| Saturday, 20th June 2026, 10:59 pm

മമ്മൂട്ടിയെ ചാത്തനാക്കി, ടൊവിനോയെ കുടവയറനാക്കി... രൂപം മാറ്റുന്നതില്‍ കില്ലാടി തന്നെ ഈ റോണക്‌സ്

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് സംശയമില്ലാതെ ബാലനെ വിശേഷിപ്പിക്കാനാകും. ഒട്ടും പരിചയമില്ലാത്ത ചില ആര്‍ട്ടിസ്റ്റുകളെ അണിനിരത്തി ഗംഭീര സിനിമാനുഭവമാണ് ചിദംബരം സമ്മാനിച്ചത്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം ഒരുക്കിയ ബാലന്‍ കഥപറച്ചില്‍ കൊണ്ട് പ്രേക്ഷക മനസില്‍ ഇടംപിടിച്ചു.

ക്യാമറക്ക് മുന്നില്‍ വന്നവരുടെ പെര്‍ഫോമന്‍സുകളെല്ലാം ഗംഭീരമായപ്പോള്‍ ക്യാമറക്ക് പിന്നില്‍ നിന്നവരും അവരുടെ നൂറ് ശതമാനം എഫര്‍ട്ട് നല്‍കിയിട്ടുണ്ട്. മേക്കിങ്ങില്‍ ഇത്രമാത്രം പെര്‍ഫക്ടായിട്ടുള്ള സിനിമ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അതില്‍ എടുത്തുപറയേണ്ട ഒന്നാണ് മേക്കപ്പ് ഡിപ്പാര്‍ട്ട്‌മെന്റ്.

ടൊവിനോ Photo: Screen grab/ Zee Music Co

റോണക്‌സ് സേവ്യറാണ് ചിത്രത്തിന്റെ മേക്കപ്പ്. മലയാളത്തില്‍ വര്‍ക്ക് ചെയ്ത എല്ലാ സിനിമയിലും ഗംഭീര ഔട്ട്പുട്ട് നല്‍കിയ ആളാണ് റോണക്‌സ് സേവ്യര്‍. ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ച അബ്ബാസ് എന്ന കഥാപാത്രത്തിന് റോണക്‌സ് നല്‍കിയ മേക്കപ്പ് എടുത്തുപറയേണ്ട ഒന്നാണ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ രൂപത്തിലാണ് ടൊവിനോയെ അവതരിപ്പിച്ചത്.

മിക്ക സമയത്തും മദ്യപാനവുമായി നടക്കുന്ന, കള്ളനായ ഒരാളാണ് അബ്ബാസ്. അമിതമായ മദ്യാപാനം കാരണം കുടവയറെല്ലാം വന്ന്, കവിളൊക്കെ ഒട്ടിയ രൂപത്തിലാണ് ടൊവിനോ ബാലനില്‍ പ്രത്യക്ഷപ്പെട്ടത്. സിക്‌സ്പാക്ക് ബോഡിയില്‍ മാത്രം കണ്ടുശീലിച്ച ടൊവിനോയെ കുടവയറനായി അവതരിപ്പിച്ചത് റോണക്‌സിന്റെ കഴിവാണ്. ഒറ്റ നോട്ടത്തില്‍ പ്രോസ്‌തെറ്റിക്കാണെന്ന് മനസിലാകാത്ത രീതിയിലായിരുന്നു ഈ മേക്കപ്പ്.

റോണക്‌സ് സേവ്യര്‍ Photo: Screen grab/ Friday Film House

കണ്ടുശീലിച്ച ഒരു നടനെ മറ്റൊരു രൂപത്തില്‍ അവതരിപ്പിക്കുന്നത് റോണക്‌സിന് പുതുമയുള്ള കാര്യമല്ല. ഭ്രമയുഗത്തില്‍ ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ മമ്മൂട്ടിയെ ചാത്തനായി അവതരിപ്പിച്ചത് റോണക്‌സായിരുന്നു. ഭ്രമയുഗത്തിലെ മേക്കപ്പിന് കഴിഞ്ഞവര്‍ഷത്തെ സ്റ്റേറ്റ് അവാര്‍ഡ് റോണക്‌സിനെ തേടിയെത്തി. മഞ്ഞുമ്മല്‍ ബോയ്‌സില്‍ ശ്രീനാഥ് ഭാസിക്ക് ഗുഹക്കുള്ളില്‍ പെട്ട സമയത്ത് നല്‍കിയ മേക്കപ്പും ഗംഭീരമായിരുന്നു.

ഈ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ കരയിലും റോണക്‌സ് തന്റെ മേക്കപ്പ് കൊണ്ട് ഞെട്ടിച്ചു. എം.എസ് ഭാസ്‌കര്‍ അവതരിപ്പിച്ച വയസായ കൃഷിക്കാരന്റെ കഥാപാത്രത്തിന് റോണക്‌സായിരുന്നു മേക്കപ്പ് ചെയ്തത്. ഇതുവരെ കണ്ടതില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഭാസ്‌കറിന്റെ മേക്കപ്പ്. സിനിമ കണ്ട പലര്‍ക്കും ഭാസ്‌കറാണ് ഇതെന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഇനിയും ഒരുപാട് സിനിമകളില്‍ റോണക്‌സ് ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

Content Highlight: Ronex Xavier’s makeup for Tovino in Balan getting appreciations

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more