[]മാന്‍ഡ്രിഡ്: മൂന്നുകളികളില്‍നിന്ന് വിലക്കിയ ഫെഡറേഷന്റെ നടപടിക്കെതിരെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ നല്‍കിയ അപ്പീല്‍ തള്ളി
റഫറിയോട് മോശമായി പെരുമാറിയതിനാണ് റൊണോള്‍ഡോയെ മല്‍സരങ്ങളില്‍നിന്ന് വിലക്കിയത്. സ്പാനിഷ് ഫുട്‌ഫോള്‍ ഫെഡറേഷനാണ് റൊണോള്‍ഡോയുടെ അപ്പീല്‍ തള്ളിയത്.
അപ്പീല്‍ തള്ളിയതോടെ സ്പാനിഷ് ലീഗില്‍ വിയ്യാ റയല്‍, ഗെറ്റാഫെ, എല്‍.കെ എന്നിവര്‍ക്കെതിരെയുള്ള മല്‍സരങ്ങളില്‍ പോര്‍ച്ചുഗല്‍ താരത്തിന് മല്‍സരിക്കാനാവില്ല.
അത്‌ലറ്റിക് ബില്‍ബാവോയുമായുള്ള മല്‍സരത്തിനിടെ കഴിഞ്ഞാഴ്ച്ച അത്‌ലറ്റികോ താരം ആര്‍ഡര്‍ ഇറ്റുരാസ്പിയുമായി റൊണോള്‍ഡോ തര്‍ക്കിച്ചിരുന്നു. ഇതിനെതുടര്‍ന്ന് 76 ാം മിനുറ്റില്‍ റഫറി റൊണോള്‍ഡോയെ റഫറി ചുവപ്പുകാര്‍ഡ് കാണിച്ച് പുറത്താക്തി.
എന്നാല്‍ റഫറി ചുവപ്പ് കാര്‍ഡ് കാട്ടിയതിനെ തുടര്‍ന്ന് റഫറിയുടെ മുഖത്തിനു എതിരെ കൈകള്‍ വീശിയാണ് റൊണോള്‍ഡോ കളം വിട്ടത്.
മല്‍സരം 1-1 സമനിലയിലാണ് പിരിഞ്ഞത്.