സൗദി പ്രോ ലീഗില്‍ നാളെ (ജനുവരി 21) ഡമാക്കിനെതിരെയാണ് അല്‍ നസര്‍ കളത്തിലിറങ്ങുന്നത്. പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ ആസിസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. 30 വയസ് തികഞ്ഞതിന് ശേഷം ഫുട്ബോള്‍ ചരിത്രത്തില്‍ 500 ഗോളുകള്‍ നേടുന്ന ആദ്യ താരമാകാനാണ് റോണോയ്ക്ക് സാധിക്കുക.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
നിലവില്‍ 496 ഗോളുകളാണ് റോണോ 30 വയസിന് ശേഷം അടിച്ച് കൂട്ടിയത്. ജനുവരി 21ന് ഡമാക്കിനെതിരായ മത്സരത്തില്‍ റോണോ ഗോള്‍ നേടുമെന്നാണ് ഏവരും വിശ്വസിക്കുന്നത്. ഇതിനായി നാല് ഗോളുകളാണ് ഇനി റൊണാള്‍ഡോയ്ക്ക് നേടേണ്ടത്. ഡമാക്കിനെതിരെ റോണോ ഈ സൂപ്പര്‍ നേട്ടത്തിനടുത്ത് എത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
മാത്രമല്ല നിലവില്‍ ഫുട്ബോള്‍ ചരിത്രത്തില്‍ 959 ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോ തന്റെ ഗോള്‍ വേട്ട തുടരുന്നത്. 1000 ഗോള്‍ എന്ന സ്വപ്ന നേട്ടത്തിലെത്താന്‍ റോണോയ്ക്ക് ഇനി വെറും 41 ഗോളുകളാണ് വേണ്ടത്.
മാത്രമല്ല സൗദി പ്രോ ലീഗിന്റെ 2025-26 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 15 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. സീസണില്‍ അല്‍നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമാകാനും റോണോയ്ക്ക് സാധിച്ചിരുന്നു.
അതേസമയം സൗദി പ്രോ ലീഗില്‍ അല്‍ നസര്‍ തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ അല്‍ ഷബാബിനെതിരെ തകര്‍പ്പന്‍ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റൊണാള്‍ഡോയുടെ അല്‍ നസര്‍ വിജയം നേടിയത്. എന്നാല്‍ മത്സരത്തില്‍ ഗോള്‍ നേടാന്‍ റോണോയ്ക്ക് സാധിച്ചില്ലായിരുന്നു.